പാലക്കാട്:സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ കീഴില്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന പരാതി പരിഹാര നാഷണല്‍ ലോക് അദാലത്തില്‍ 633 കേസുകള്‍ക്ക് തീര്‍പ്പാക്കി. 62 ലക്ഷം രൂപ പരിഹാര തുകയായി അനുവദിച്ചു. ജില്ലാ കോടതി, ആലത്തൂര്‍,ചിറ്റൂര്‍, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് താലൂക്ക് കോടതികളിലായി നടത്തിയ അദാലത്തില്‍ നിലവില്‍ കോടതി കളില്‍ തീര്‍പ്പാകാതെ കെട്ടികിടക്കുന്ന സിവില്‍, ക്രിമിനല്‍, കുടുംബ കേസുകളും പരിഗണനയിലുളള ബാങ്ക് കേസ്, ചെക്കു കേസ്, മോട്ടോര്‍ വാഹന അപകട ഇന്‍ഷുറന്‍സ് കേസുകള്‍, സെല്ലുലാര്‍ ഫോണ്‍, ബി.എസ്.എന്‍.എല്‍, രജിസ്ട്രേഷന്‍ വകുപ്പ് കേസുകളിലുമായി ആകെ 6750 കേസുകള്‍ പരിഗണിച്ചു. ഇതില്‍ 1796 കേസുകളില്‍ ഇരുകക്ഷികളും ഹാജരായി. ജില്ലാ കോടതി യുടെ കീഴില്‍ 377 കേസുകളാണ് തീര്‍പ്പാക്കിയത്. 33494514 രൂപ പരിഹാര തുകയായി ലഭിച്ചു. ഒറ്റപ്പാലത്ത് 136 കേസുകള്‍ പരിഗണി ച്ചതതില്‍ 22721981 രൂപയും, ആലത്തൂരില്‍ 41 കേസുകളിലായി 2627300 രൂപയും ചിറ്റൂരില്‍ 60 കേസുകളില്‍ 2376000 രൂപയും, മണ്ണാര്‍ക്കാട് കോടതിയില്‍ 53 കേസുകളിലായി 1600400 രൂപയും ഒത്തുതീര്‍പ്പിലൂടെ പരിഹാര തുകയായി ലഭിച്ചു.