തച്ചമ്പാറ:അറുപതാമത് പാലക്കാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സ വം നവംബര്‍ 14 മുതല്‍ 16 വരെ തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്ക ന്ററി സ്‌കൂളില്‍ നടക്കും. പന്ത്രണ്ട് ഉപജില്ലകളില്‍ നിന്നായി പതി നായിരത്തിലധികം കലാപ്രതിഭകള്‍ മാറ്റുരക്കാനെത്തുന്ന കൗമാര കലാമേളക്ക് ആദ്യമായാണ് തച്ചമ്പാറ വേദിയാകുന്നത്. കലോത്സ വം സംഘാടക സമിതി രൂപീകരണ യോഗം കെ.വി.വിജയദാസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം സി. അച്യുത ന്‍ നായര്‍ അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പി.കൃഷ്ണ ന്‍,മേള സെക്ഷന്‍ സൂപ്രണ്ട് പി.തങ്കപ്പന്‍,ബ്ലോക്ക് പഞ്ചായത്തംഗം കെ.പി.മൊയ്തു,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ഷാജു,ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.അബ്ദുല്‍മജീദ്, , എ.ഇ.ഒ ഒ.ജി. അനില്‍ കുമാര്‍,സ്‌കൂള്‍ മാനേജര്‍ വത്സന്‍ മഠത്തില്‍,പി.ടി.എ പ്രസിഡണ്ട് എം.രാമചന്ദ്രന്‍, ടി.ജയപ്രകാശ്,എം.രാജഗോപാല്‍,ഹയര്‍സെക്കന്ററി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കുഞ്ഞുണ്ണി,പ്രിന്‍സിപ്പാള്‍ വി.പി. ജയ രാജന്‍,ഹെഡ്മാസ്റ്റര്‍ ബെന്നി ജോസ്, എം.എ.അരുണ്‍ കുമാര്‍, കരീംപടുകുണ്ടില്‍,ഹമീദ് കൊമ്പത്ത്, കെ.എം.പോള്‍, പി.കുഞ്ഞ ലവി, സിദ്ദീഖ് പാറോക്കോട്, എം.കൃഷ്ണദാസ്, പി.ജി.സന്തോഷ്‌ കുമാര്‍,പി.ജയരാജ്, സി.എം.മാത്യു, എം.പി.സാദിഖ്, കെ.എച്ച്.ഫഹദ്, ഭാസ്‌കരന്‍,സി.ഹനീഫ,ഹംസ തുടങ്ങിയവര്‍ സംബന്ധിച്ചു .സംഘാ ടക സമിതി ഭാരവാഹികളായി കെ.വി.വിജയദാസ് എം.എല്‍.എ (ചെയര്‍മാന്‍),വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.കൃഷ്ണന്‍(ജനറല്‍ കണ്‍വീനര്‍), പി.അബ്ദുല്‍മജീദ് ഡി.ഇ.ഒ മണ്ണാര്‍ക്കാട്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!