മണ്ണാര്‍ക്കാട്:ദേശീയ പോഷണ മാസാചരണ സമാപനത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് ഐസിഡിഎസിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വൈവിധ്യങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു. പോഷകാഹാര പ്രധാന്യമറിയിച്ച് മുനിസിപ്പല്‍ ബസ്റ്റാന്റില്‍ പൊതുജന ബോധവല്‍ക്കരണം, പോഷണ്‍ റാലി,അംഗന്‍വാടി വര്‍ക്കര്‍മാരുടെ ഹാന്റ് വാഷ് ഡാന്‍സ്, നാടന്‍പാട്ട്,അങ്കണവാടി ടീച്ചര്‍മാര്‍ തയാറാക്കിയ പോഷക വിഭവങ്ങളും, പൂക്കളം എന്നിവ സമാപനത്തിന്റെ ഭാഗമായി നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ഷെരീഫ് ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ ടി.ആര്‍.സെബാസ്റ്റിയന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ റഫീഖ പാറക്കോട്ടില്‍, രാജന്‍ ആമ്പാടത്ത്, വി.പ്രീത, അമ്മു, രാധ, ശിശു വികസന പദ്ധതി ഓഫീസര്‍ ജിജി ജോണ്‍, ഐസിസിഎസ് ഉദ്യോഗസ്ഥരായ ഉമൈസ്,വിജയലക്ഷ്മി, വല്‍സലകുമാരി തുടങ്ങിയവര്‍ സംസാരിച്ചു