ഒറ്റപ്പാലം:ഒറ്റപ്പാലം എം.എല്‍.എ. യുടെ 2018 – 19 വര്‍ഷത്തെ വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം ചെലവില്‍ ഒറ്റപ്പാലം സബ് ജയിലില്‍ നിര്‍മ്മിക്കുന്ന ടി.വി. ഹാളിന്റെ തറക്കല്ലിടല്‍ പി. ഉണ്ണി എം.എല്‍.എ നിര്‍വഹിച്ചു.സബ്ജയിലിലെ തടവുകാരുടെ മാനസികസമ്മര്‍ദ്ദം കുറയ്ക്കുകയെന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് എം.എല്‍.എ. പറഞ്ഞു. 200 സ്‌ക്വയര്‍ ഫീറ്റിലാണ് ടി.വി ഹാള്‍ നിര്‍മിക്കുന്നത്. സബ് ജയില്‍ വളപ്പില്‍ നടന്ന പരിപാടി യില്‍ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ശിവരാമന്‍ അധ്യക്ഷനായി. നഗരസഭ ചെയര്‍മാന്‍ നാരായണന്‍ നമ്പൂതിരി, സബ് ജയില്‍ സൂപ്രണ്ട് എ. മജീദ്,നഗരസഭാ കൗണ്‍സിലര്‍ അക്ബര്‍ സിയാസ് , ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.