മണ്ണാര്‍ക്കാട്:ദേശീയ പോഷകാഹാര പദ്ധതിയുടെ പോഷന്‍ അഭി യാന്‍ സമ്പുഷ്ടകേരളം എന്നിവയുടെ ഭാഗമായി ഐസിഡിഎസ് മണ്ണാര്‍ക്കാട് അഡീഷണല്‍ പ്രോജക്ട് പോഷണ്‍ മാ പരിപാടി സംഘടിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ഷെരീഫ് ഉദ്ഘാടനം ചെയ്തു.പോഷകാഹാര പ്രദര്‍ശനം ബ്ലോക്ക് വൈസ് പ്രസിഡന്റ് റഫീക്ക പാറക്കോട്ടില്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് കെ.പി.മൊയ്തു അധ്യക്ഷത വഹിച്ചു.മെമ്പര്‍മാരായ പ്രീത,ജംഷീന,അവറ,രാധ,തച്ചനാട്ടുകര സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീല,കുമരംപുത്തൂര്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു തോമസ്, സൂപ്പര്‍ വൈസര്‍മാരായ റംലത്ത്,ഷമീന,ഷെരീഫ,ശ്രീലത തുടങ്ങിയവര്‍ സംസാരിച്ചു.ശിശുവികസന പദ്ധതി ഓഫീസര്‍ ഗീത സ്വാഗതം പറഞ്ഞു.കുമരംപുത്തൂര്‍,കോട്ടോപ്പാടം,അലനല്ലൂര്‍,തച്ചനാട്ടുകര,തുടങ്ങിയ പഞ്ചായത്തുകളിലെ അങ്കണവാടി പ്രവര്‍ത്തകര്‍ തയ്യാറാ ക്കിയ വിറ്റാമിനുകളെ അറിയാന്‍ എന്ന പോഷണ്‍ പൂക്കളവും എക്‌സിബിഷനും ശ്രദ്ധേയമായി. അങ്കണവാടി പ്രവര്‍ത്തകരുടെ കലാപരിപാടികളും അരങ്ങേറി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!