കോട്ടോപ്പാടം:തിരുവാഴാംകുന്ന് കോളേജ് ഓഫ് ഏവിയന്‍ സയന്‍സ സ് ആന്‍ഡ് മാനേജ്മന്റില്‍ ലോക മുട്ട ദിനം ആഘോഷിച്ചു. മുട്ടയുടെ ഗുണങ്ങള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒക്ടോബര്‍ 11 ലോക മുട്ട ദിനം ആയി ആചരിക്കുന്നത്. കോളേജ് ഡീന്‍ പ്രൊഫ. ഡോ. ജി. ഗിരീഷ് വര്‍മ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥി യുണിയന്‍ ഭാരവാഹികളായ നിര്‍മല്‍ സുരേന്ദ്രന്‍, അനന്ദന, നിള, അര്‍ച്ചന വേണുഗോപാല്‍ എന്നിവരും അധ്യാപകരായ ഡോ. സ്‌റെല്ല സിറിയക്, ഡോ. ഷംന ടി.പി, ഡോ. പ്രസൂണ്‍ എസ്. എന്നിവര്‍ സംസാരിച്ചു. ആഘോഷത്തിന്റെ ഭാഗമായി കോളേജ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കോഴിമുട്ട, കാടമുട്ട എന്നിവ വിതരണം ചെയ്തു. വിദ്യാര്‍ഥികള്‍ക്കായി മുട്ട കൊണ്ടുള്ള പാചക മത്സരവും ചിത്ര രചനാ മത്സരവും സംഘടിപ്പിച്ചു.