തെങ്കര:ആരോഗ്യമുള്ള മനസ്സിന് ആരോഗ്യമുള്ള ശരീരം എന്ന സന്ദേശവുമായി പഴേരി ഗോള്‍ഡ് അന്റ് ഡയമണ്ട്‌സും പെരിന്തല്‍ മണ്ണ കിംസ് അല്‍ഷിഫ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയും സംയുക്തമായി തെങ്കരയില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് നിരവധി പേര്‍ക്ക് ആശ്വാസമായി.തെങ്കര റോയല്‍ പഴേരി ഓഡിറ്റോറിയ ത്തില്‍ നടന്ന ക്യാമ്പ് എംഎല്‍എ അഡ്വ എന്‍ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പഴേരി ഗ്രൂപ്പ് ചെയര്‍മാന്‍ പി.മുഹമ്മദ് ഷെരീഫ് ഹാജി അധ്യക്ഷത വഹിച്ചു. പഴേരി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ അജിത് മോഹന്‍,കിംസ് അല്‍ ഷിഫ പ്രതിനിധിഅബ്ദുല്ല ഷാക്കിര്‍,തെങ്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ,കെ പി എസ് പയ്യനടം, കെവിവിഎസ് മണ്ണാര്‍ക്കാട് യൂണിറ്റ് ജനറല്‍ സെക്രട്ടറി രമേശ് പൂര്‍ണിമ,സേവ് മണ്ണാര്‍ക്കാട് ചെയര്‍മാന്‍ ഫിറോസ് ബാബു, ലീഡ്‌സ് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡണ്ട് ഷാഹുല്‍ഹമീദ് ,ടി പി അബ്ദുല്‍ വഹാബ്,അനസ് തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ മെഡിസിന്‍,കാര്‍ഡിയോളജി,ഗൈനക്കോളജി,ഓര്‍ത്തോപീഡിക്,ന്യൂറോളജി,ഇഎന്‍ടി,പീഡിയാട്രിക്,ഡെന്റല്‍,ഡെര്‍മിറ്റോളജി തുടങ്ങിയ ഒമ്പത് വിഭാഗങ്ങളില്‍ കേരളത്തിലെ പ്രശസ്തരായ ഡോക്ടര്‍മാര്‍ അടങ്ങുന്ന സഘം ക്യാമ്പിലെത്തിയവരെ പരിശോധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!