പാലക്കാട്:കേരളത്തോടുള്ള റെയില്‍വേ അവഗണന അവസാനി പ്പിക്കണമെന്നും കഞ്ചിക്കോട് കോച്ച് ഫാക്ടറിയും ഷൊര്‍ണൂരില്‍ ഇലക്ട്രിക് ലോക്കോ ഷെഡ്ഡും സ്ഥാപിക്കണമന്നും സിഐടിയു പതിനാലാം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. റെയില്‍വേ ഭക്ഷണ വിതരണം കാര്യക്ഷമ മാക്കുക,കാറ്ററിംഗ് തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കുക,സാമുഹ്യ സുരക്ഷാ പദ്ധതികള്‍ നടപ്പിലാക്കുക,ഓട്ടോ കള്‍സള്‍ട്ടന്റുമാരുടെ തൊഴില്‍ സംരക്ഷിക്കുക,ബിഎസ്എന്‍എല്ലിനെ തകര്‍ക്കുന്ന നയങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയുക, ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളികളുടെ സമരം ഒത്ത് തീര്‍പ്പാക്കുക, എല്‍ഐസി സ്വകാര്യവത്കരണത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയുക, എല്‍ഐസി ഏജന്റ് സുരക്ഷാ പദ്ധതികള്‍ നടപ്പിലാക്കുക , എല്‍ഐസി ഇന്‍ഷൂറന്‍സ് മേഖലയില്‍ ജിഎസ്ടി പിന്‍വലിക്കുക, മലബാര്‍ ഡിസ്റ്റലറീസ് ലിമിറ്റഡില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം ഉത്പാദിപ്പിക്കുക, കുതിരാനിലെ ദേശീയപാത നിര്‍മ്മാണം ത്വരിതപ്പെടുത്തുക, ഗതാഗത കുരുക്ക് പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തുക, അതിഥി തൊഴിലാളികളുടെ സാമൂഹ്യസുര ക്ഷാ പദ്ധതി നടപ്പിലാക്കുക, ജില്ലാ ബാങ്കുകളില്‍ ജോലി ചെയ്യുന്ന സെക്യുരിറ്റി ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ഷൊര്‍ണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന ഐക്കോണ്‍സ് ആരോഗ്യ വകുപ്പ് ഏറ്റെടുക്കണ മെന്നും ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരാക്കുക, അംഗനവാടി മേഖലയില്‍ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അംഗനവാടി തൊട്ടടുത്ത കേന്ദ്രങ്ങളിലേക്ക് മാറ്റുക, കഞ്ചിക്കോട് പ്രവര്‍ത്തിക്കു ന്ന ഇന്‍സ്ട്രുമെന്റേഷന്‍ സംരക്ഷിക്കുക,സ്‌കൂള്‍ പാചക തൊഴിലാ ളികളെ പാര്‍ട്ട് ടൈം ജീവനക്കാരായി അംഗീകരിക്കുക,മലബാര്‍ സിമന്റ്‌സിന്റെ മുപ്പത് ശതമാനം സിമന്റും സര്‍ക്കാര്‍ പ്രവൃത്തി കള്‍ക്ക് ഉപയോഗിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പഴയ തീരുമാനം പുന:സ്ഥാപിക്കുക, ബാംബു തൊഴിലാളികളെ സംരക്ഷി ക്കുക,വൈദ്യുതി മേഖല സ്വകാര്യവത്ക്കരിക്കുന്നതില്‍ നിന്നും കേന്ദ്രം പിന്തിരിയുക, റെയില്‍വേയിലുള്ള ഒഴിവുകള്‍ നികത്തുക, കരാര്‍വത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.ശനിയാഴ്ച തുടങ്ങിയ പ്രതിനിധി സമ്മേ ളനം ഞായറാഴ്ച സമാപിച്ചു.നാനൂറോളം പ്രതിനിധികളാണ് പങ്കെടു ത്തത്.പുതിയ ഭാരവാഹികളായി പി.കെ.ശശി എം.എല്‍.എ (പ്രസി ഡണ്ട് ), എം.ഹംസ (സെക്രട്ടറി), ടി.കെ.അച്ചുതന്‍ (ട്രഷറര്‍), എ.പ്രഭാ കരന്‍, എം.എസ്. സ്‌കറിയ, കെ.ബാബു, ടി.എം ജമീല, വി.എ.മുരു കന്‍, കെ.എന്‍.നാരായണന്‍, എല്‍. ഇന്ദിര, വി.സരള, എസ്.കൃഷ്ണദാസ്, ടി.കെ.നൗഷാദ്, ധന്യാ ചന്ദ്രന്‍ (വൈസ് പ്രസിഡണ്ടുമാര്‍ ), എസ്.ബി. രാജു, സി.കെ.ചാമുണ്ണി, എന്‍. ഉണ്ണികൃഷ്ണന്‍, പി.എന്‍. മോഹനന്‍, കെ.ഹരിദാസ്, എം.ഹരിദാസ്, എം.പത്മിനി ടീച്ചര്‍, വി.വി.വിജയന്‍, പി.മനോമോഹനന്‍, ആര്‍.ജി.പിള്ള, കെ.ഭാസ്‌കരന്‍ (ജോയിന്റ് സെകട്ടറിമാര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.90 അംഗ ജില്ലാ കമ്മിറ്റിയെയും 295 അംഗ ജില്ലാ കൗണ്‍സിലിനേയും സമ്മേളനം തെരഞ്ഞെടുത്തു.തിങ്കളാഴ്ച പകല്‍ മൂന്നിന് വിക്ടോറിയ കോളേജ് പരിസരത്ത് നിന്നും അരലക്ഷം പേര്‍ അണി നിരക്കുന്ന പ്രകടനം ആരംഭിക്കും.വൈകീട്ട് കോട്ടമൈതാനത്തെ സികെ ഗോപാലന്‍ നഗറില്‍ സംഗമിക്കും.തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനം മന്ത്രി എകെ ബാലന്‍ ഉദ്ഘാടനം ചെയ്യും. പതിമൂന്ന രക്തസാക്ഷി കുടുംബങ്ങളെ പൊതുസമ്മേളന വേദിയില്‍ ആദരിക്കും.