മണ്ണാര്‍ക്കാട്: കേരള അറബിക്ക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ മണ്ണാര്‍ ക്കാട് സബ്ജില്ലാ കമ്മിറ്റി തയ്യാറാക്കിയ ബ്‌ളോഗ് മണ്ണാര്‍ക്കാട് എം എല്‍ എ അഡ്വ എന്‍ ഷംസുദ്ധീന്‍ എംല്‍ എ ഉദ്ഘാടനം ചെയ്തു അധ്യാപകര്‍ക്ക് ക്‌ളാസ് റൂം പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായ പഠനപ്രവര്‍ത്തനങ്ങള്‍, അധ്യാപകരുടെ വിവരങ്ങള്‍, സര്‍വ്വീസ് സംബന്ധമായ സര്‍ക്കാര്‍ ഉത്തരവുകള്‍, ഐടി പഠനത്തിന് സഹായകമായ വിഭവങ്ങള്‍, സ്‌കോളര്‍ഷിപ്പ് സംബന്ധമായ വിവരങ്ങള്‍, സ്‌കൂളുകളിലെ കുട്ടികളുടെ മികവാര്‍ന്ന ക്‌ളാസ്‌റൂം പ്രവര്‍ത്തനങ്ങള്‍, അറബിപത്രങ്ങള്‍, കലോത്സവത്തിന് ആവശ്യ മായ വിഭവങ്ങള്‍ എന്നിവ ബ്‌ളോഗില്‍ ലഭ്യമാണ്. യോഗ ത്തില്‍ സബ്ജില്ലാ പ്രസിഡന്റ് അലി ആര്യമ്പാവ് അദ്ധ്യക്ഷത വഹിച്ചു. റവന്യൂജില്ലാപ്രസിഡന്റ് പി കുഞ്ഞലവി, സംസ്ഥാന ഐടി കോഡിനേറ്റര്‍ ഇഖ്ബാല്‍ മാസ്റ്റര്‍, മന്‍സൂര്‍മാസ്റ്റര്‍, വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ഹസൈനാര്‍ മാസ്റ്റര്‍, സെക്രട്ടറി കരീംമുട്ടുപാറ, മുനീര്‍ താളിയില്‍, ഷാനവാസ് മാസ്റ്റര്‍, അസ്ലം കിളിരാണി, ഇര്‍ഷാദ് ,അസ്ഖര്‍ എന്നിവര്‍ സംസാരിച്ചു. സബ്ജില്ലാ സെക്രട്ടറി എം മുഹമ്മദാലി സ്വാഗതവും ട്രഷറര്‍ നൗഷാദ് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!