തച്ചനാട്ടുകര:എസ്‌കെഎസ്എസ്എഫ് അണ്ണാന്‍തൊടി ശാഖ കമ്മിറ്റിയും അണ്ണാന്‍തൊടി ഹയാത്തുല്‍ ഇസ്ലാം മദ്രസ കമ്മിറ്റിയും സംയുക്തമായി മണ്ണാര്‍ക്കാട് അഹല്യ കണ്ണാശുപത്രിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. ഡോക്ടര്‍ ഉമറുല്‍ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. മദ്രസാ ജനറല്‍ സെക്രട്ടറി. കരിമ്പനക്കല്‍ ഹംസ അധ്യക്ഷത വഹിച്ചു.അഹല്യ പി ആര്‍ ഒ സാബിത്ത് മുഖ്യപ്രഭാഷണം നടത്തി.സദര്‍ മുഅല്ലിം എന്‍ അബൂബക്കര്‍ മുസ്ലിയാര്‍.യു.പി.ബഷീര്‍ ബാഖവി,അനസ് പി കെ. സൈനുദ്ദീന്‍ പി. കബീര്‍ അണ്ണാന്‍തൊടി, സുഹൈല്‍ കെ, എന്നിവര്‍ സംബന്ധിച്ചു. എസ്‌കെഎസ്എസ്എഫ് ജനറല്‍സെക്രട്ടറി ശരീഫ് കരിമ്പനക്കല്‍ സ്വാഗതവും ശാഖാ സഹചാരി സെക്രട്ടറി ജുനൈസ് കരിമ്പനക്കല്‍ നന്ദിയും പറഞ്ഞു.നൂറോളം പേര്‍ ക്യാമ്പിലെത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!