മണ്ണാര്‍ക്കാട്: ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് സമാപനമായി.സമാപന സമ്മേളനം കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു.കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമണി രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഒ.ജി. അനില്‍കുമാര്‍ സമ്മാന വിതരണം നടത്തി.പി .ടി .എ പ്രസിഡന്റ് ബാലകൃഷ്ണന്‍ പി ടി.എ വൈസ് പ്രസിഡന്റ് ലത്തീഫ്,എച്ച്.എം ഫോറം കണ്‍വീനര്‍ വിജയകുമാര്‍,സുകുമാരന്‍ ,സലീം നാലകത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ഫാത്തിമ ആയപ്പളളി സ്വാഗതവും ബിജു.ജോസ് നന്ദിയും പറഞ്ഞു.പൊറ്റശ്ശേരി ജിഎച്ച്എസ്എസ്,എച്ച്എഫ്‌സിയുപിഎസ് മുണ്ടക്കുന്ന് എന്നിവടങ്ങളിലായാണ് ശാസ്‌ത്രോത്സവം നടന്നത്. മൂവായിരത്തോളം ശാസ്ത്രപ്രതിഭകള്‍ മേളയില്‍ മാറ്റുരച്ചു. പൂര്‍ണ്ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് ശാസ്‌ത്രോത്സവം സംഘടിപ്പിക്കാന്‍ സാധിച്ചത് സംഘാടക സമിതിയുടെ മികവായി മാറി .

ശാസ്‌ത്രോത്സവം ഫലം:
ഗണിത ശാസ്ത്രമേള
എല്‍പി വിഭാഗം
ഒന്നാം സ്ഥാനം: ജിഎല്‍പിഎസ് കല്ലടിക്കോട്
രണ്ടാം സ്ഥാനം: ലെഗസി എയുപിഎസ് തച്ചനാട്ടുകര
മൂന്നാം സ്ഥാനം: ശബരി എച്ച്എസ്എസ് പള്ളിക്കുറുപ്പ്, എച്ച് എഫ് സി യുപിഎസ് മുണ്ടക്കുന്ന്,എംഇടിഇഎംഎച്ച് എസ്എസ് മണ്ണാര്‍ക്കാട്

യുപി വിഭാഗം
ഒന്നാം സ്ഥാനം: ജിഎച്ച്എസ്എസ് കാരാകുര്‍ശ്ശി
രണ്ടാം സ്ഥാനം: ജിഎച്ച്എസ്എസ് തെങ്കര
മൂന്നാം സ്ഥാനം: എംഇടിഇഎംഎച്ച് എസ്എസ് മണ്ണാര്‍ക്കാട്

എച്ച് എസ് വിഭാഗം

ഒന്നാം സ്ഥാനം: കെഎച്ച്എസ്എസ് കുമരംപുത്തൂര്‍
രണ്ടാം സ്ഥാനം: എംഇഎസ് എച്ച്എസ്എസ് മണ്ണാര്‍ക്കാട്
മൂന്നാം സ്ഥാനം: ജിഎച്ച്എസ്എസ് കാരാകുര്‍ശ്ശി

എച്ച്എസ്എസ് വിഭാഗം

ഒന്നാം സ്ഥാനം: കെഎച്ച്എസ്എസ് കുമരംപുത്തൂര്‍
രണ്ടാം സ്ഥാനം: ജിഎച്ച്എസ്എസ് പൊറ്റശ്ശേരി
മൂന്നാം സ്ഥാനം: എംഇഎസ് എച്ച്എസ്എസ് മണ്ണാര്‍ക്കാട്

പ്രവൃത്തി പരിചയമേള

എല്‍പി വിഭാഗം
ഒന്നാം സ്ഥാനം: എഎല്‍പിഎസ് കാരാപ്പാടം
രണ്ടാം സ്ഥാനം: സെന്റ് ജോര്‍ജ്ജ് എല്‍പി എസ് അട്ടപ്പാടി
മൂന്നാം സ്ഥാനം: ജിയുപിഎസ് ഭീമനാട്

യുപി വിഭാഗം
ഒന്നാം സ്ഥാനം: എച്ച്എഫ്‌സി യുപിഎസ് മുണ്ടക്കുന്ന്
രണ്ടാം സ്ഥാനം: കാര്‍മല്‍ യുപിഎസ് പാലക്കയം
മൂന്നാം സ്ഥാനം: ജിയുപിഎസ് ഭീമനാട്

എച്ച് എസ് വിഭാഗം

ഒന്നാം സ്ഥാനം: ജിഒഎച്ച്എസ്എസ് എടത്തനാട്ടുകര
രണ്ടാം സ്ഥാനം: എംഇഎസ് എച്ച് എസ് എസ് മണ്ണാര്‍ക്കാട്
മൂന്നാം സ്ഥാനം: ഡിബി എച്ച് എസ് തച്ചമ്പാറ

എച്ച് എസ് എസ് ഫലം

ഒന്നാം സ്ഥാനം: ഡിബിഎച്ച് എസ് എസ് തച്ചമ്പാറ
രണ്ടാം സ്ഥാനം: എംഇഎസ് എച്ച് എസ് എസ് മണ്ണാര്‍ക്കാട്
മൂന്നാം സ്ഥാനം: ജിഎച്ച്എസ് എസ് പൊറ്റശ്ശേരി

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!