മണ്ണാര്‍ക്കാട്:ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് -അട്ടപ്പാടി മേഖലയിലെ വകുപ്പുതല ഉദ്യോഗ സ്ഥര്‍ക്കായി ഭിന്നശേഷി നിയമം 2016 സംബന്ധിച്ചും ഭിന്നശേഷി സവിഷേശതകള്‍ സംബന്ധിച്ചുമുളള ബോധവല്‍ക്കരണ ശില്പശാല മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി.ഷെരീഫ് ഉദ്ഘാടനം ചെയ്തു.ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ സന്തോഷ് ബാബു അദ്ധൃക്ഷത വഹിച്ചു. കരള സാമൂഹൃ സുരക്ഷാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ മൂസ പതിയില്‍ മണ്ണാര്‍ക്കാട് അഡീഷണല്‍ സിഡിപിഎ ഗീത ,ശ്രീ.പ്രദീപ്,ശരത് തുടങ്ങിയവര്‍ സംസാ രിച്ചു.തുടര്‍ന്ന് നടന്ന നിയമ ബോധവല്‍ക്കരണ ക്ലാസ്സിന് അഡ്വ. ഷൗക്കത്ത് കരിമ്പയും ആരോഗൃ ബോധവല്‍ക്കരണ ക്ലാസ്സിന് ഡോ.മഹ്‌റൂഫ് മജീദും നേതൃത്വം നല്‍കി.