പുതുശ്ശേരി:കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരം ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തി പുതുശ്ശേരിയിലെത്തിയ പോഷന്‍ എക്സ്പ്രസ് ശ്രദ്ധേയമായി. പുതുശ്ശേരി പഞ്ചായത്ത് അങ്കണത്തില്‍ നടന്ന മലമ്പുഴ ബ്ലോക്ക്തല സ്വീകരണ പരിപാടിയില്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഷൈജ പവലിയന്റെ ഉദ്ഘാടനവും പോഷണ്‍ എക്സ്പ്രസ് ഫ്ളാഗ് ഓഫും നിര്‍വഹിച്ചു. ഗര്‍ഭസ്ഥശിശു ആയിരിക്കുന്നത് മുതല്‍ രണ്ട് വയസ്സ് പൂര്‍ത്തിയാ കുന്ന വരെയുള്ള കുഞ്ഞിന്റെ 1000 ദിനങ്ങള്‍, ഗര്‍ഭകാല പരിചര ണം, മുലയൂട്ടല്‍ പ്രാധാന്യം, കുട്ടികളുടെ പോഷകാഹാരം തുടങ്ങി യവയെ സംബന്ധിച്ച പ്രദര്‍ശനമാണ് പോഷന്‍ എക്സ്പ്രസില്‍ ഒരുക്കിയിരിക്കുന്നത്. ബോധവത്ക്കരണത്തിലൂടെ കുട്ടികളിലെ പോഷകാഹാര കുറവുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നത് ലക്ഷ്യമിട്ടാണ് വനിതാ ശിശു വികസന വകുപ്പ് നേതൃത്വത്തില്‍ തിരുവനന്തപുരത്തുനിന്നും കാസര്‍ഗോഡ് വരെ പോഷണ്‍ എക്സ്പ്രസ് പ്രദര്‍ശനം നടത്തുന്നത്. പോഷന്‍ അഭിയാന്‍, സമ്പുഷ്ട കേരളം എന്നിവയുടെ ഭാഗമായാണ് സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 16 വരെ പോഷണ്‍മാസാഘോഷം ആചരിക്കുന്നത് .മലമ്പുഴ ബ്ലോക്കിനു കീഴിലെ അങ്കണവാടി ടീച്ചര്‍മാരും വര്‍ക്കര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും പൊതുജനങ്ങളും അടക്കമുള്ളവര്‍ പോഷന്‍ എക്സ്പ്രസ് സന്ദര്‍ശിച്ചു. പോഷകാഹാര ത്തിന്റെ പ്രാധാന്യം അറിയിക്കുന്ന പ്ലക്കാര്‍ഡുകളും പൂക്കളും ഇലകളും പഴങ്ങളും അടങ്ങിയ താലങ്ങളേന്തി ഘോഷയാത്രയോടെ ഐ.സി .ഡി.എസ് പ്രവര്‍ത്തകര്‍ എക്സ്പ്രസിന് സ്വീകരണം നല്‍കി. പരിപാടിയോടനുബന്ധിച്ച് മലമ്പുഴ, അകത്തേത്തറ, കൊടുമ്പ്, പുതുപ്പരിയാരം, പുതുശ്ശേരി, മരുതറോഡ് എന്നീ പഞ്ചായത്തു കളിലെ അങ്കണവാടി പ്രവര്‍ത്തകരും അമ്മമാരും ഒരുക്കിയ പോഷകാഹാര പ്രദര്‍ശനവും നടന്നു. വനിതാ ശിശു വികസന വകുപ്പ് അങ്കണവാടി കളിലൂടെ സൗജന്യമായി വിതരണം ചെയ്യുന്ന ന്യൂട്രിമിക്സ്, അമൃതം പൊടി എന്നിവയില്‍ പാചകം ചെയ്ത വിവിധ തരം കേക്ക്, പായസം, അപ്പം, പുട്ട്, നൂല്‍പുട്ട് തുടങ്ങിയ പലഹാര ങ്ങളും പ്രദര്‍ശിപ്പിച്ചു. വിവിധതരം സലാഡ്, സ്‌ക്വാഷ്, ജാം ഇലക്കറികള്‍ എന്നിവയും ഒരുക്കിയിരുന്നു. ഓരോ പഞ്ചായത്തി ലെയും പവലിയനുള്ളില്‍ പോഷകാഹാരം, കൈകഴുകല്‍ പ്രാധാന്യം, എന്നിവയെക്കുറിച്ചുള്ള ചിത്രങ്ങളും സന്ദേശങ്ങളും അടങ്ങിയ ചാര്‍ട്ടുകളും പലഹാരങ്ങളുടെ പാചക വിധികളും സജ്ജീകരിച്ചിട്ടുണ്ട്. പോഷണ്‍ എക്സ്പ്രസ് സന്ദര്‍ശിക്കാനെ ത്തിയവര്‍ക്ക് ചെമ്പരത്തി സ്‌ക്വാഷ് നല്‍കിയാണ് അങ്കണവാടി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. തുടര്‍ന്ന് അങ്കണവാടി പ്രവര്‍ത്തക രുടെയും അമ്മമാരുടെയും നേതൃത്വത്തില്‍ വിവിധ കലാപരിപാടി കളും നടന്നു.പരിപാടിയില്‍ പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി മീര, ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍ സി.ആര്‍ ലത, കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലജ, പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എ പ്രസന്ന കുമാരി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.സി ഉദയകുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.പി. രാധാമണി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ലിമിലാല്‍, സി.ഡി.പി.ഓ എസ്.ശുഭ തുടങ്ങിയവര്‍ സംസാരിച്ചു.