കരിമ്പുഴ:കോവിഡ് 19നെ പ്രതിരോധിച്ച് അതിജീവിക്കാനുള്ള ശ്രമ ങ്ങള്‍ക്ക് കവിത കൊണ്ട് കരുത്ത് പകരുകയാണ് കരിമ്പുഴ കുലുക്കി ലിയാട് എസ് വി എ യു പി സ്‌കൂളിലെ അധ്യാപകര്‍.അതിജീവനം എന്ന പേരിലുള്ള കവിത മഹാമാരിയെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതെയാണ് ഓര്‍മ്മിപ്പിക്കുന്നത്.സ്‌കൂളിലെ സാമൂഹ്യ ശാസ്ത്രം അധ്യാപകനായ തച്ചനാട്ടുകര കുണ്ടൂര്‍കുന്ന് സ്വദേശി കെ അബു രചിച്ച കവിത സ്‌കൂളിലെ സംഗീത അധ്യാപികയും കോങ്ങാ ട് സ്വദേശിനിയുമായ സുധയാണ് ആലപിച്ചിരിക്കുന്നത്. അര്‍ത്ഥ വത്തായ വരികളില്‍ മനോഹരമായ സംഗീതവും ആലാപനം ചേര്‍ ന്നതോടെ കവിത ശ്രവ്യസുന്ദരമായി. സാമൂഹ്യ മാധ്യമങ്ങളില്‍ അധ്യാപകരുടെ കവിതയ്ക്ക് അഭിനന്ദ പ്രവാഹമാണ്.ലോക്ക് ഡൗണ്‍ കാലത്തെ വിരസതയും നാടിന്റെ നേവുമെല്ലാമാണ് അബുമാഷി നെ കവിതകളിലെ വരികളിലേക്കെത്തിച്ചത്.എഴുതിയ കവിത സംഗീത അധ്യാപികയായ സുധയ്ക്ക് അയച്ച് നല്‍കി.സുധയുടെ ആലാപന സൗന്ദര്യത്തില്‍ കവിത കൂടുതല്‍ മനോഹരമായെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ അഭിപ്രായം.മഹാവ്യാധിയില്‍ തകര്‍ന്ന നാടിന്റെ പുന:സൃഷ്ടിക്കായി മാനവഹൃദയങ്ങളോട് ഉണരാന്‍ ആഹ്വാനം ചെയ്യുന്ന കവിതയില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരേയും പോലീസിനെയും അഭിനന്ദിക്കുന്നുമുണ്ട്. നാല്ല നാളേയ്ക്കും നാടിന്റെ നന്‍മയ്ക്കായി വീടിന്റെ അകത്തിരുന്ന് അകന്നിരുന്ന് കൊറോണ വൈറസിനെ അകറ്റി നിര്‍ത്താന്‍ കവിതയിലൂടെ അധ്യാപകര്‍ ഓര്‍മ്മിപ്പിക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!