പാലക്കാട്: കേരള കെട്ടിട നിര്‍മ്മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ജില്ലയില്‍ 2 ലക്ഷത്തിലധികം തൊഴിലാളികള്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ബോര്‍ഡ് പ്രഖ്യാപിച്ച കോവിഡ് – 19 പ്രത്യേക ധനസഹായതുകയായ 1000 രൂപ നല്കുന്ന പ്രവര്‍ത്തി ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ (സിഐടിയു) യും കേരള ആര്‍ട്ടിസാന്‍സ് യൂണിയ(സിഐടിയു) നും ചേര്‍ന്ന് ബോര്‍ഡിന്റെ പാലക്കാട് ജില്ലാ ഓഫീസിലേക്ക് പ്രിന്ററും സ്കാനറും വാങ്ങിച്ചു നല്കി. സിഐടിയു സംസ്ഥാന കമ്മറ്റി അംഗം ടി. കെ. അച്യുതന് ഉദ്ഘാടനം ചെയ്തു.അഡീഷണല്‍ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അരുണ്‍ മേനോന് ഏറ്റുവാങ്ങി. കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ (സിഐടിയു) ജില്ലാ സെക്രട്ടറി എം. ഹരിദാസ് അദ്ധ്യക്ഷനായി. കേരള ആര്‍ട്ടിസാന്‍സ് യൂണിയന് (സിഐടിയു) സംസ്ഥാന കമ്മിറ്റി അംഗം ആര്. കൃഷ്ണന് ജില്ല കമ്മിറ്റി അംഗം മണികണ്ഠരാജ് ശ്യാംജിത്ത് എന്നിവര്‍ പങ്കെടുത്തു.