പാലക്കാട് : ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ജില്ലാ ആശുപത്രി യില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ഉള്‍പ്പെട്ട അഞ്ചു പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. മാര്‍ച്ച് 25ന് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ പ്രവേശിച്ച കോട്ടോപ്പാടം സ്വദേശി(33), ഏപ്രില്‍ 21ന് രോഗം സ്ഥിരീകരിച്ച യുപി(18) സ്വദേശി, പുതുപ്പരി യാരം കാവില്‍പാട്(42) , വിളയൂര്‍(23), മലപ്പുറം ഒതുക്കുങ്കല്‍(18) സ്വദേശികളുമാണ് ജില്ലാ ആശുപത്രിയില്‍ നിന്നും രോഗമുക്തരായി വീടുകളിലേക്ക് മടങ്ങുന്നത്. ഇവര്‍ക്ക് സാമ്പിള്‍ പരിശോധനയില്‍ തുടര്‍ച്ചയായി രണ്ടുതവണ കോവിഡ് 19 നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു.
യുപി, മലപ്പുറം സ്വദേശികളെ ആശുപത്രിയില്‍ നിന്നും ഔദ്യോഗി കമായി വിടുതല്‍ നല്‍കിയെങ്കിലും തുടര്‍ന്നും നിരീക്ഷണത്തില്‍ ഇരിക്കാന്‍ സജ്ജീകരണം ഏര്‍പ്പെടുത്തിയ ശേഷമാവും ആശുപ ത്രിയില്‍ നിന്ന് മടങ്ങുക. മലപ്പുറം സ്വദേശി നാളെയാകും (മെയ് ഒന്നിന്) മലപ്പുറത്തേക്ക് തിരിക്കുക.
യുപി സ്വദേശിക്കായി പ്രത്യേകമായി നിരീക്ഷണകേന്ദ്രം ആരോഗ്യ വകുപ്പ് അധികൃതര്‍ ഒരുക്കുന്നത് വരെ ജില്ലാ ആശുപത്രിയില്‍ തന്നെ തുടരും. ഇദ്ദേഹത്തിനായി മിക്കവാറും നാളെ തന്നെ നിരീക്ഷ ണ കേന്ദ്രം സജ്ജമാക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ആശു പത്രി വിടുന്നവരോട് 14 ദിവസം കൂടി നിരീക്ഷണത്തില്‍ തുടരണ മെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ ഏപ്രില്‍ 21ന് രോഗം സ്ഥിരീകരിച്ച കുഴല്‍മന്ദം സ്വദേശി(30) മാത്രമാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
ഏപ്രില്‍ 27ന് രോഗം സ്ഥിരീകരിച്ച പാലക്കാട് ആലത്തൂര്‍ സ്വദേശി ഇടുക്കിയില്‍ ചികിത്സയില്‍ തുടരുകയാണ്.ആലത്തൂര്‍ സ്വദേശി യുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട ഒന്‍പത് പേരുടെ സാമ്പിള്‍ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ഡി.എം.ഒ അറി യിച്ചു.ഏപ്രില്‍ 21 നാണു ഇദ്ദേഹം പാലക്കാട് നിന്ന് ഇടുക്കി യിലേക്ക് പോയത്. തുടര്‍ന്ന് അവിടെവച്ചാണ് രോഗം സ്ഥിരീകരി ച്ചത്.
ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന മലപ്പുറം സ്വദേശി ഉള്‍പ്പെട്ട അഞ്ച് പേര്‍ ഇന്ന് (ഏപ്രില്‍ 30) രോഗമുക്തരായി ആശുപത്രി വിട്ട സാഹചര്യത്തില്‍ നിലവില്‍ ഒരാള്‍ മാത്രമാണ് ജില്ലാ ആശുപത്രി യില്‍ ചികിത്സയിലുള്ളത്. നിലവില്‍ 3100 പേര്‍ വീടുകളിലും 50 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 3 പേര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും,5 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളി ലുമായി ആകെ 3158 പേരാണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രി യിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു.പരിശോധനക്കായി ഇതുവരെ അയച്ച 2372 സാമ്പിളുകളില്‍ ഫലം വന്ന 2159 എണ്ണം നെഗറ്റീവും 13 എണ്ണം പോസിറ്റീവുമാണ്. ഇതില്‍ നാല് പേര്‍ ഏപ്രില്‍ 11 നും രണ്ട് പേര്‍ ഏപ്രില്‍ 15 നും ഒരാള്‍ ഏപ്രില്‍ 22 നും മലപ്പുറം സ്വദേശി ഉള്‍പ്പെട്ട അഞ്ചു പേര്‍ എപ്രില്‍ 30നുമായി രോഗമുക്തരായി ആശുപത്രി വിട്ടിട്ടുണ്ട്.ആകെ 29760 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 26602 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി.