കോട്ടോപ്പാടം:സമ്പൂര്‍ണ്ണ ശുചിത്വവും മാലിന്യ സംസ്‌കരണവും ലക്ഷ്യമിടുന്ന കര്‍മ്മപരിപാടികളുമായി കോട്ടോപ്പാടം കെ.എ.എച്ച് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഗാന്ധിജയന്തി വാരം ആഘോഷിച്ചു. വാരാഘോഷത്തിന്റെ ഭാഗമായി സ്‌കൂള്‍ എന്‍.സി.സി യൂണിറ്റിന്റെയും കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ശുചിത്വ സന്ദേശറാലിയും ബോധവല്‍ക്കരണ സെമിനാറും നടത്തി.പ്രധാനാധ്യാപിക എ.രമണിറാലി ഫ്‌ളാഗ് ഓഫ് ചെയ്തു.എന്‍.സി.സി കേഡറ്റുകളും ജൂനിയര്‍ റെഡ്‌ക്രോസ് അംഗങ്ങളും റാലിയില്‍ അണി നിരന്നു.തുടര്‍ന്ന് പി.എച്ച്.സി ഹാളില്‍ നടന്ന സെമിനാര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കല്ലടി അബ്ദു ഉദ്ഘാടനം ചെയ്തു. എന്‍.സി.സി ഓഫീസര്‍ തരുണ്‍ സെബാസ്റ്റ്യന്‍ അധ്യക്ഷനായി.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് ജോര്‍ജ് വിഷയാവതരണം നടത്തി.ജെ.എച്ച്.ഐ വിനോദ്, ഹവില്‍ദാര്‍ ധര്‍മ്മേന്ദ്ര സിംഗ്, ഹമീദ് കൊമ്പത്ത്, കെ.മൊയ്തുട്ടി ,ചന്ദ്രന്‍, എന്‍.സി.സി സീനിയര്‍ കേഡറ്റുകളായ സി.കെ.ഹര്‍ഷദ്, വര്‍ഷ,അനുപമ പ്രസംഗിച്ചു.സ്‌കൂള്‍ ലീഡര്‍ വി.മുഹമ്മദ് ബാസിത്ത് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വീടുകളിലും സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും ശുചീകരണവും പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനവും നടപ്പാക്കുന്നതിനുള്ള ‘സ്വച്ഛത ഹി സേവ ‘ കര്‍മ്മപദ്ധതിക്കും ചടങ്ങില്‍ തുടക്കം കുറിച്ചു.വിവിധ കലാ-സാഹിത്യ മത്സരങ്ങള്‍,പോസ്റ്റര്‍ പ്രദര്‍ശനം,ലഘുലേഖ വിതരണം,ഗൃഹസന്ദര്‍ശനം,ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങിയവയും നടത്തി.