മണ്ണാര്‍ക്കാട്: വികസിത ഭാരത് പദ്ധതി- 2047- യാഥാര്‍ഥ്യമാക്കാന്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണങ്ങള്‍ കാര്യക്ഷമമാകണമെന്നും അതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കും അക്കാദമിക അന്തരീക്ഷം സൗഹൃദപൂര്‍ണമാക്കുന്നതിനും എല്ലാ വരും തയാറാകണമെന്നും കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.പി. രവീന്ദ്രന്‍ പറഞ്ഞു. മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജിന്റെ മെസ്‌കോണ്‍ രണ്ടാം എഡിഷന്‍ ഓണ്‍ലൈന്‍വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്‍ പ്രധാന മന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് വിഭാവനം ചെയ്ത പദ്ധതികളിലൂടെയാണ് അക്കാദമിക മേഖല രാജ്യത്ത് കൂടുതല്‍ ഉണര്‍വോടെ മുന്നേറാന്‍ തുടങ്ങിയതെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു. പ്രിന്‍സിപ്പല്‍ ഡോ.സി. രാജേഷ് അധ്യക്ഷനായി. കോളജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി.കെ സയ്യിദ് അലി സുവനീര്‍ പ്രകാശനം ചെയ്തു. സംസ്ഥാന ധനകാര്യ കമ്മീഷന്‍ മുന്‍ അധ്യക്ഷന്‍ ഡോ. ബി എ പ്രകാശ് , പ്രമുഖ മാധ്യമ പ്രവര്‍ത്തക ന്‍ പ്രമോദ് രാമന്‍, യു.എ.ഇ. നീതിന്യായ വകുപ്പ് മുന്‍ ഫോറന്‍സിക് വിദഗ്ദ്ധന്‍ അബി ജോസഫ്, കോളജ് മാനേജ്‌മെന്റ് കമ്മിറ്റി ട്രഷറര്‍ സി.പി.ഷിഹാബ്, പി.ടി.എ വൈസ് പ്രസിഡന്റ് ബഷീര്‍ ചോലക്കല്‍, മെസ്‌കോണ്‍ കോര്‍ഡിനേറ്റര്‍ ഡോ.എം.സി രഞ്ജിനി, കണ്‍വീനര്‍ ഡോ.വി.കെ നസിയ എന്നിവര്‍ സംസാരിച്ചു.വെസ്റ്റ് ലണ്ടന്‍ സര്‍വകലാശാ ലയിലെ പ്രൊഫസര്‍ അഫീഫ, സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ പ്രഹ്ലാദ് വടക്കേപ്പാട്ട്, കോഴിക്കോട് എന്‍ ഐ ടി പ്രൊഫസര്‍ മുഹമ്മദ് ഷാഫി ,തുടങ്ങി യവര്‍ വിവിധ വിഷയങ്ങളില്‍ പ്ലിനറി സെഷനുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് രണ്ടു ദിവസത്തെ സമ്മേളനം സംഘടിപ്പിക്കുന്നത്.
