പാലക്കാട് : ജില്ലയിലെ ക്രമസമാധാനം, മതസൗഹാര്‍ദ്ദത ഉറപ്പിക്കാന്‍ ലക്ഷ്യമിട്ട് രാഷ്ട്രീയപാര്‍ട്ടി, മത സാമുദായിക സംഘടനാ നേതാക്കളുടെ യോഗം എ.ഡി.എം കെ. മണികണ്ഠന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. നിലവില്‍ ജില്ലയില്‍ ക്രമസമാധാനപ്ര ശ്നങ്ങളില്ലെന്ന് യോഗം വിലയിരുത്തി. സംസ്ഥാന അതിര്‍ത്തികളിലും സ്കൂള്‍ പരിസരങ്ങളിലും ലഹരിവസ്തുക്കളുടെ കടന്ന് വരവില്‍ പോലീസ് എക്സൈസ് സംവിധാനങ്ങള്‍ നിരീക്ഷണം കര്‍ശനമാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. പൊതു ജനങ്ങള്‍ നല്കുന്ന വിവരങ്ങളുടെ അടിസ്ഥാന ത്തിലും അല്ലാതെയും നിരീക്ഷണം നടന്നുവരികയാണെന്നും സാധാരണയില്‍ നിന്ന് വ്യത്യസ്തമായി വലിയ അളവില്‍ ലഹരി കണ്ടെത്തുന്നുണ്ടെന്നും പോലീസ് വിഭാഗം യോഗത്തില്‍ അറിയിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ആര്.ഡി.ഒ ഡി.അമൃതവല്ലി, പാലക്കാട് അഡീഷ്ണല്‍ എസ്. പി. പി.സി.ഹരിദാസ്, സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി. കെ. ജയകുമാര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, മത- സാമുദായിക സംഘടനാ നേതാക്കള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
