കുമരംപുത്തൂര്‍ : ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി കുമരംപുത്തൂര്‍ പഞ്ചായത്ത് പരിധിയില്‍ 12 കാട്ടു പന്നികളെ കൂടി വെടിവെച്ചു കൊന്നു. ജഡങ്ങള്‍ സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന മാനദ ണ്ഡപ്രകാരം സംസ്കരിച്ചതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ചങ്ങലീരി, മൈ ലാംപാടം, വെള്ളപ്പാടം, കുളപ്പാടം, അക്കിപ്പാടം ഭാഗങ്ങളില്‍ നിന്നാണ് കാട്ടുപന്നികളെ കൊന്നത്. അംഗീകൃത ഷൂട്ടര്‍മാരായ ദിലീപ്കുമാര്, സംഗീത് എന്നിവരുടെ നേതൃത്വ ത്തില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു ദൗത്യം. ഇന്നലെ രാത്രി ഏഴിന് തുടങ്ങി യ ദൗത്യം ഇന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് അവസാനിച്ചത്. നിരന്തരം കാട്ടുപന്നി ആക്രമണമുണ്ടാകുന്ന അക്കിപ്പാടത്ത് രാത്രി 10,12, പുലര്‍ച്ചെ നാല് മണി വരെയുള്ള സമ യങ്ങളില്‍ സംഘം പട്രോളിങ് നടത്തി. ഇവിടെ നിന്നും ഒരു കാട്ടുപന്നിയെ കൊന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത്, വിവിധ വാര്‍ഡ് മെമ്പര്‍മാരായ പി.അജിത്ത്, ഹരിദാസന് ആഴ്വാഞ്ചേരി, സിദ്ദീഖ് മല്ലിയില്‍, കോട്ടോപ്പാടം പഞ്ചായത്ത് അംഗം നിജോ വര്‍ഗീസ്, സുഫിയാന് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു. കുമരംപുത്തൂര്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കാട്ടുപന്നി ശല്ല്യം രൂക്ഷ മാണ്. അക്കിപ്പാടം ഭാഗത്ത് കാട്ടുപന്നികള്‍ ഇരുചക്രവാഹനയാത്രക്കാര്‍ക്ക് ഭീഷണി യായി മാറിയിരിക്കുകയാണ്. രണ്ട് മാസത്തിനിടെ അക്കിപ്പാടത്ത് മൂന്ന് സംഭവങ്ങളി ലായി നാല് ഇരുചക്ര വാഹനയാത്രക്കാര്‍ക്കാണ് കാട്ടുപന്നി ആക്രമണത്തില്‍ പരിക്കേ റ്റിരുന്നു. റോഡിന് കുറുകെ പാഞ്ഞെത്തിയ കാട്ടുപന്നി ബൈക്കിലിടിച്ച് മറിഞ്ഞാണ് ആളുകള്‍ക്ക് പരിക്കേറ്റത്. പുലര്‍ച്ചെ വില്‍പ്പനക്കായി മീനെടുക്കാന് മാര്‍ക്കറ്റിലേക്ക് പോവുകയായിരുന്ന എടേരം സ്വദേശിക്ക് പരിക്കേറ്റതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്ന നടപടികള്‍ പഞ്ചായത്ത് ശക്തമാക്കിയത്. കഴിഞ്ഞ ആഴ്ച ചങ്ങലീരി, മൈലാംപാടം, കുളപ്പാടം, വെള്ളപ്പാടം ഭാഗങ്ങളില്‍ നിന്നും 15 കാട്ടുപന്നികളെ വെടിവെച്ച് കൊന്നിരുന്നു.ശല്ല്യക്കാരായ കാട്ടുപന്നികളെ അമര്‍ച്ച ചെയ്യുന്ന നടപടി തുടരുമെന്ന് ഗ്രാമ പഞ്ചായത്ത് രാജന് ആമ്പാടത്ത് അറിയിച്ചു.
