മണ്ണാര്‍ക്കാട് : കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എസോണ്‍ കലോത്സവ നഗരിയില്‍ സംഘര്‍ ഷം. വിദ്യാര്‍ഥികളും സംഘാടക സമിതി അംഗങ്ങളും പൊലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ പൊലിസ് ലാത്തി വീശി. ഇന്ന് രാത്രി ഒമ്പത് മണിയോ ടെയാണ് സംഭവം. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിലേ ക്കെത്തിച്ചതെന്നാണ് വിവരം. ഉടന്‍ പൊലിസെത്തി. വിദ്യാര്‍ഥികളെ ബലംപ്രയോഗിച്ച് മാറ്റി. ഇതോടെ ബഹളം വര്‍ധിച്ചു. സ്ഥലം സംഘര്‍ഷാവസ്ഥയിലായി. പൊലിസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. കഴിഞ്ഞദിവസം ഫലപ്രഖ്യാപനത്തെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. പൊലിസ് ഇടപെട്ടാണ് പ്രശ്‌നം ഒഴിവാക്കിയത്.വേദിയില്‍ മത്സരാര്‍ഥികള്‍ കുഴഞ്ഞ് വീണ സംഭവവുമുണ്ടായി. ഇവരെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലെത്തിച്ചു.
