ചിറ്റൂര്‍: നല്ലേപ്പിള്ളിയില്‍ ബാര്‍ബര്‍ ഷോപ്പില്‍ സൂക്ഷിച്ചിരുന്ന 27 ഗ്രാം കഞ്ചാവും 9.2ഗ്രാം ഹാഷിഷ് ഓയിലും പൊലിസ് പിടികൂടി. ഷോപ്പിലുണ്ടായിരുന്ന നല്ലേപ്പിള്ളി ഇരട്ടക്കുളം അപ്പുപിള്ളയൂര്‍ ബാബുവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. നാട്ടുകല്‍ അത്തിക്കോട് റോഡില്‍ സ്ഥിതി ചെയ്യുന്ന ബാര്‍ബര്‍ ഷോപ്പില്‍ കഞ്ചാവ് വില്‍പ്പനക്കായി സൂക്ഷിച്ചിട്ടു ള്ളതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലിസ് മേധാവി അജിത്കുമാറിന്റെ നിര്‍ദേശപ്രകാരം ഡിവൈഎസ്പി കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ അരുണ്‍കുമാര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ ജോര്‍ജ്, ശിവകുമാര്‍, പൊലി സുകാരായ രവീഷ്, ഹരിദാസ്, കവിത എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തി കഞ്ചാവും പ്രതിയേയും പിടികൂടിയത്.
