മണ്ണാര്‍ക്കാട് : നെല്ലിപ്പുഴ-ആനമൂളി റോഡില്‍ അവശേഷിക്കുന്ന ഭാഗങ്ങളിലടക്കമുള്ള ടാറിങ് പ്രവൃത്തികള്‍ മാര്‍ച്ച് 31നകം ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കാന്‍ എന്‍.ഷംസുദ്ദീന് എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കെ.ആര്.എഫ്.ബി, കെ.എസ്.ഇ.ബി, കരാര്‍ ക്മ്പനി ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തെങ്കര മുതല്‍ നെല്ലിപ്പുഴ വരെ ശേഷിക്കുന്ന ഭാഗങ്ങളിലെ ടാറിങ് ജോലികള്‍ ഈ മാസം മൂന്നിന് തുട ങ്ങും. പത്തിനകം പൂര്‍ത്തിയാക്കും. തെങ്കര മുതല്‍ ആനമൂളി വരെ രണ്ട് കിലോമീറ്ററി ല്‍ ഇരുപതാം തിയതിയോടെയും ബാക്കിയുള്ള ഭാഗം 31നകവും പൂര്‍ത്തിയാക്കാനും ധാരണയായി. ദേശീയപാതയുടെ ഭാഗത്ത് നെല്ലിപ്പുഴയിലെ അഴുക്കുചാലും ടാറിങ് പ്രവൃത്തികളും രണ്ടാംഘട്ടത്തില്‍ നടത്തും. നേരത്തെ ടെന്‍ഡര്‍ ചെയ്തില് വന്ശിഖ രങ്ങളുള്ള നാല് മരങ്ങള്‍ മുറിച്ചുമാറ്റും. നിലവില്‍ മാറ്റാനുള്ള വൈദ്യുതി തൂണുകളും എത്രയും വേഗം നീക്കം ചെയ്യാമെന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ അറിയിച്ചു. ആനമൂ ളിയ്ക്കടുത്തുള്ള 33 കെ.വി.യുടെ എച്ച്.ടി. ലൈനുംതൂണും നീക്കംചെയ്യുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബി. മുന്‍പ് സമര്‍പ്പിച്ച് 24 ലക്ഷംരൂപയുടെ എസ്റ്റിമേറ്റ് തുകയില്‍ അംഗീകാരം നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും കെ.ആര്.എഫ്.ബി. ഉദ്യോഗസ്ഥരോട് എം.എല്‍.എ. ആവശ്യപ്പെട്ടു. പൊടിശല്യം പരിഹരിക്കാന്‍ ദിവസ ത്തില്‍ മൂന്നുനേരവും വെള്ളം നനയ്ക്കല്‍ തുടരാനും തീരുമാനിച്ചു. കെ.ആര്.എഫ്.ബി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ കെ.എ. ജയ, അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അനീഷ്, അസി. എന്‍ജിനീയര്‍ എല്‍. രംഗസ്വാമി, കെ.എസ്.ഇ.ബി. മണ്ണാര്‍ക്കാട് ഇലക്ട്രിക്കല്‍ ഡിവിഷന് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ എസ്. മൂര്‍ത്തി, കരാര്‍ കമ്പനി പ്രതിനിധിക ളായ മുഹമ്മദ് ഷാഫി, കെ. അഖില്‍, സനീഫ് എന്നിവരും പങ്കെടുത്തു.
