മണ്ണാര്‍ക്കാട് : ഉദ്യോഗസ്ഥ തലത്തില്‍ തീര്‍പ്പാകാതെ കിടന്നിരുന്ന പൊതുജനങ്ങളുടെ പ രാതികള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ താലൂക്ക് തലങ്ങളില്‍ നടത്തി യ ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്തുകള്‍ പാലക്കാട് ജില്ലയില്‍ പൂര്‍ത്തിയായി. 2023 ല്‍ നടത്തിയ അദാലത്തുകളുടെ തുടര്‍ച്ചയായി രണ്ടാം ഘട്ടമെന്ന നിലയിലാണ് ജില്ലയിലെ ഏഴ് താലൂക്കുകളിലും അദാലത്ത് നടത്തിയത്. മന്ത്രിമാരായ കെ.കൃഷ്ണന്‍കുട്ടി, എം.ബി രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് നടന്ന ത്. അദാലത്തില്‍ പരിഗണിക്കുന്നതിനായി മുന്‍കൂറായി ഓണ്‍ലൈന്‍ വഴി പരാതികള്‍ സ്വീകരിച്ചിരുന്നു. ഇങ്ങനെ ഏഴ് താലൂക്കുകളിലായി മുന്‍കൂര്‍ ലഭിച്ച 2351 പരാതികളില്‍ 1684 പരാതികള്‍ തീര്‍പ്പാക്കിയിട്ടുണ്ട്. 443 പരാതികള്‍ പരിഗണനാ വിഷയം അല്ലാത്ത തിനാല്‍ തള്ളി.
വിവിധ താലൂക്കുകളിലെ അദാലത്ത് വേദികളിലായി ആകെ 2401 പുതിയ പരാതികള്‍ ലഭിച്ചു. ഇവ ഉള്‍പ്പെടെ ആകെ 4752 പരാതികളാണ് പരിഗണനയ്ക്ക് വന്നത്. ഇവയില്‍ അവശേഷിക്കുന്ന പരാതികള്‍ രണ്ടാഴ്ചക്കകം തീര്‍പ്പാക്കി ബന്ധപ്പെട്ട കക്ഷികളെ അറി യിക്കാന്‍ മന്ത്രിമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കാലങ്ങളായി പരിഹരിക്കപ്പെ ടാതിരുന്ന അനേകം കേസുകളാണ് അദാലത്തില്‍ പരിഹരിച്ചത്. ഭിന്നശേഷിക്കാരുടെ വിഷയങ്ങള്‍, ചികിത്സാ സഹായം, മുന്‍ഗണന റേഷന്‍ കാര്‍ഡുകളുടെ വിതരണം എന്നി ങ്ങനെ മുന്നിലെത്തിയ എല്ലാ വിഷയങ്ങളിലും മന്ത്രിമാര്‍ പരിഹാരം നിര്‍ദേശിച്ചു. ഉന്ന യിച്ച വിഷയങ്ങളില്‍ പരിഹാരം കിട്ടിയ ആശ്വാസത്തിലാണ് പരാതിക്കാര്‍ മടങ്ങിയത്. വിപുലമായ ഒരുക്കങ്ങളാണ് അദാലത്തിനായി ഓരോ താലൂക്കിലും ഒരുക്കിയത്. ഭിന്ന ശേഷിക്കാര്‍ക്കായി പ്രത്യേക കൗണ്ടറുകള്‍ ഒരുക്കിയിരുന്നു.
അദാലത്തുകളില്‍ മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, എം.ബി രാജേഷ് എന്നിവര്‍ക്ക് പുറ മേ എം.എല്‍.എ.മാര്‍, മറ്റ് ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍ ഡോ. എസ്. ചിത്ര, ഒറ്റപ്പാലം സബ് കളക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജ്, പാലക്കാട് ആര്‍.ഡി.ഒ എസ്. ശ്രീജിത്ത്, എഡിഎം കെ. മണികണ്ഠന്‍, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍, താലൂക്ക് – ഫീല്‍ഡ് ലെവല്‍ ഓഫീസര്‍മാ ര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
