ഷോളയൂര്‍ : ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫിസിന് കീഴിലുള്ള സാമൂഹ്യ പഠനമുറിയിലെ പഠിതാക്കള്‍ക്കായി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. വെച്ചപ്പതി ഉന്ന തിയ്ക്ക് സമീപത്തെ സ്‌കൂള്‍ മൈതാനത്ത് നടന്ന മത്സരത്തില്‍ വയലൂര്‍, വെച്ചപ്പതി, വെള്ളകുളം, വരഗംപാടി, ഗോഞ്ചിയൂര്‍, മൂലഗംഗല്‍, കള്ളക്കര തുടങ്ങിയ ഉന്നതികളി ലെ പഠിതാക്കള്‍ പങ്കെടുത്തു. കള്ളക്കര സാമൂഹ്യ പഠനമുറി ജേതാക്കളായി. മൂലഗംഗല്‍ റണ്ണറപ്പായി. മികച്ചതാരമായി കള്ളക്കര സാമൂഹ്യപഠനമുറിയിലെ ശിവകുമാറിനെ തി രഞ്ഞെടുത്തു. ഷോളയൂര്‍ ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫിസര്‍ രാഹുല്‍ നായര്‍, വെച്ചപ്പ തി ഉന്നതി മൂപ്പന്‍ വെള്ളിങ്കിരി, ഫെസിലിറ്റേറ്റര്‍മാരായ ചിത്ര, നന്ദിനി, വെള്ളങ്കിരി, മുരുകന്‍, മുരുകേശ് എന്നിവര്‍ പങ്കെടുത്തു.
