മണ്ണാര്‍ക്കാട് : ജനുവരി ഒന്നു മുതല്‍ സ്വര്‍ണ്ണത്തിന്റെയും, മറ്റ് വിലയേറിയ രത്നങ്ങളു ടെയും (എച്ച.എസ്.എന്‍ ചാപ്റ്റര്‍ 71) 10 ലക്ഷമോ അതിന് മുകളിലോ മൂല്യമുള്ള കേരള ത്തിന് അകത്തുള്ള ചരക്ക് നീക്കത്തിന് ഇ-വേ ബില്‍ നിര്‍ബന്ധമാക്കി. അപ്രകാരമുള്ള സംസ്ഥാനത്തിന് അകത്തുള്ള ചരക്ക് നീക്കം സപ്ലൈയ്ക്കായാലും, സപ്ലൈ അല്ലാത്ത കാര്യങ്ങള്‍ക്കായാലും (എക്സിബിഷന്‍, ജോബ് വര്‍ക്ക്, ഹാള്‍മാര്‍കിങ് തുടങ്ങിയവ), രജി സ്ട്രേഷന്‍ ഇല്ലാത്ത വ്യക്തിയില്‍ നിന്ന് വാങ്ങുന്ന സന്ദര്‍ഭത്തിലായാലും, രജിസ്ട്രേഷനു ള്ള വ്യക്തി അല്ലെങ്കില്‍ സ്ഥാപനമാണ് പ്രസ്തുത ചരക്ക് നീക്കം നടത്തുന്നതെങ്കില്‍ 2025 ജനുവരി 01 മുതല്‍ ചരക്ക് നീക്കം നടത്തുന്നതിന് മുന്‍പ് ഇ-വേ ബില്ലിന്റെ പാര്‍ട്ട്-എ ജനറേറ്റ് ചെയ്യേണ്ടതാണെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു. ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സംസ്ഥാന ചരക്ക് സേവന നി കുതി വകുപ്പ് വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള വകുപ്പ് കമ്മീഷണറുടെ നോട്ടിഫിക്കേ ഷന്‍ നമ്പര്‍ -10/2024 സ്റ്റേറ്റ് ടാക്സ് തീയതി 27/12/2024 ലഭ്യമാണ്.