അലനല്ലൂര്‍: വാഹനാപകടത്തില്‍ മരിച്ച കെ.പി.എച്ച് ഫര്‍ണിച്ചര്‍ ഉടമയും ബില്‍ഡിങ് ഓണേഴ്‌സ് അസോസിയേഷന്‍,മുസ്ലിം സര്‍വീസ് സൊസൈറ്റി എന്നീ സംഘടനകളുടെ സജീവ പ്രവര്‍ത്തകനുമായിരുന്ന പാലക്കാഴി കെ.പി. ഹുസൈനെ ബി.ഒ.എ, എം. എസ്. എസ് അലനല്ലൂര്‍ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ അനുസ്മരിച്ചു. എം.എസ്.എസ് ജില്ലാ പ്രസിഡന്റ് പി.ഹസ്സന്‍ ഹാജി അധ്യക്ഷനായി. ബി.ഒ.എ യൂണിറ്റ് സെക്രട്ടറി എം. അബ്ദുല്‍ അസീസ്, ട്രഷറര്‍ സിറ്റി യൂസഫ്, അരവിന്ദന്‍ ചൂരക്കാട്ടില്‍, ടി.കെ കുഞ്ഞലവി, സൗജത്ത് തയ്യില്‍, സൈനുദ്ദീന്‍ ആലായന്‍, ചൂരക്കാട്ടില്‍ രാധാകൃഷ്ണന്‍, ഐ.മരക്കാര്‍, എം.അബ്ദു,സലാം പുളിക്കല്‍, പി. ഹൈദ്രു, പി.മുഹമ്മദലി, എന്‍.പി ഹംസ, യു.കെ സുബൈദ, സി.സജ്മ, എ.ടി.യൂസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.