മണ്ണാര്‍ക്കാട്: സമീപവര്‍ഷങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ സേവനത്തില്‍ നിന്ന് വിരമി ച്ചവര്‍ക്ക് ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കണമെന്ന് ഫോറം ഓഫ് റീസെ ന്റ്‌ലി റിട്ടയേര്‍ഡ് ടീച്ചേര്‍സ് ആന്‍ഡ് എംപ്ലോയീസ് (എഫ്.ആര്‍.ആര്‍.ടി.ഇ) ജില്ലാ നേ തൃയോഗം ആവശ്യപ്പെട്ടു. വിരമിച്ച് രണ്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ബഹുഭൂരിപക്ഷം പെന്‍ഷന്‍കാര്‍ക്കും 2019 ജൂലൈ മുതല്‍ 2021 ഫെബ്രുവരി വരെയുള്ള ശമ്പള പരിഷ് കരണ കുടിശ്ശിക അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന അലംഭാവവും കാലതാ മസവും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 16ന് നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ ച്ചില്‍ ജില്ലയില്‍ നിന്ന് നൂറ് പേരെ പങ്കെടുപ്പിക്കാനും പ്രചരണ കാംപെയിന്‍ സംഘടിപ്പി ക്കാനും തീരുമാനിച്ചു.
ജില്ലാ ചെയര്‍മാന്‍ വി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എ. പി ഹരിദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഹമീദ് കൊമ്പത്ത്, കണ്‍ വീനര്‍ പി.വിജയന്‍, ട്രഷറര്‍ എ.ഹരിദാസ്, പി.പി ഹംസ അന്‍സാരി, പി. സി.സിദ്ദീഖ്, കെ.നാരായണന്‍കുട്ടി, ജി.എ ജയരാജ്, എം.എസ് കരീം മസ്താന്‍, എം.ശിവദാസന്‍, കെ.എച്ച് ബീന, പി.അബ്ദുറഹ്മാന്‍, എസ്.ബിന്ദു, ആര്‍.പ്രദീഷ് കുമാര്‍, സതി ശ്രീകുമാര്‍ തുടങ്ങിയ വര്‍ സംസാരിച്ചു.ജില്ലാതല പ്രചരണ കാംപെയിന്‍ ജില്ലാ ചെയര്‍മാന്‍ വി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.സി.സിദ്ദീഖ് അധ്യക്ഷനായി.