കരിമ്പ: സി.പി.എം. മണ്ണാര്‍ക്കാട് ഏരിയ സമ്മേളനത്തിന് കരിമ്പയില്‍ തുടക്കമായി. മുതിര്‍ന്ന നേതാവ് എ.കെ നാരായണന്‍ പാതക ഉയര്‍ത്തി. പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കെ.സി റിയാസുദ്ദീന്‍ അധ്യ ക്ഷനായി. എന്‍. മണികണ്ഠന്‍ രക്തസാക്ഷിപ്രമേയവും ഷാജ്‌മോഹന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ യു.ടി രാമകൃഷ്ണന്‍ സ്വാഗ തം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.കെ രാജേന്ദ്രന്‍, എന്‍.എന്‍ കൃഷ്ണദാസ്, കെ.എസ് സലീഖ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്. അജയകുമാര്‍ എന്നിവര്‍ പങ്കെ ടുത്തു. ഏരിയ സെക്രട്ടറിയുടെ ചുമതലയുള്ള ടി.എം ശശി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.എം ആര്‍ഷോ, മുഹമ്മദാലി ഐലക്കര, പങ്കജവല്ലി, കെ. ചന്ദ്രന്‍ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. വിവിധ കമ്മിറ്റികളെയും തെരഞ്ഞെടുത്തു. റിപ്പോര്‍ട്ടിന്‍മേല്‍ പ്രതിനിധികളുടെ ചര്‍ച്ച നടന്നു. ഏരിയ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പടെ 151 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു.ഇന്ന വൈകിട്ട് നാലിന് കരിമ്പ പള്ളിപ്പടിയില്‍ നിന്നും ഇടക്കുറുശ്ശിയിലേക്ക് റെഡ് വളണ്ടിയര്‍മാര്‍ച്ചും ബഹുജനറാലി യും ഉണ്ടാകും. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എം. ബി രാജേഷ് ഉദ്ഘാടനം ചെയ്യും.