കോട്ടോപ്പാടം: കോട്ടോപ്പാടം തിരുവിഴാംകുന്ന് റോഡില്‍ പാറപ്പുറത്ത് കാര്‍ മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഒറ്റപ്പാലം സ്വദേശികളായ തേക്കിന്‍കാട്ടില്‍ ജഗന്നിവാസ ന്റെ മകന്‍ ജിതിന്‍ (25), തേക്കിന്‍കാട്ടില്‍ ജഗന്നിവാസന്റെ മകന്‍ ജിബിന്‍ (22), അല നല്ലൂര്‍ മാളിക്കുന്ന് സ്വദേശികളായ കരിമ്പന്‍കാട്ടില്‍ മണികണ്ഠന്റെ മകന്‍ നിതിന്‍ (25), കോഴിക്കാട്ടില്‍ വീട്ടില്‍ രവിയുടെ മകന്‍ ശരത് (34), കാഞ്ഞിരപ്പുഴ ചെറുനെല്ലി വീട്ടില്‍ സുരേഷിന്റെ മകന്‍ സൂരജ് (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 11.49ഓടെ പാറപ്പുറം പഴയ മാര്‍ക്കറ്റിന് സമീപത്ത് വെച്ചായിരുന്നു സംഭവം. മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും തിരുവി ഴാംകുന്ന് ഭാഗത്തേക്ക് വരുന്നതിനിടെയായിരുന്നു അപകടം. റോഡ് മുറിച്ച്കടക്കുന്ന ജീവിയെ കണ്ട് പെട്ടെന്ന് ബ്രേക്കിടുന്നതിനിടെ നിയന്ത്രണം തെറ്റി കാര്‍ മറിയുകയാ യിരുന്നുവെന്നാണ് അറിയുന്നത്. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റ യുവാക്കളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു.
