കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി ഉപദേശക സമിതി യോഗം ചേര്‍ന്നു

കാഞ്ഞിരപ്പുഴ : കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയില്‍ നിന്നും കൃഷിയാവശ്യത്തിന് ഇടതു – വലതുകര കനാല്‍വഴി ഡിസംബര്‍ ആദ്യവാരം മുതല്‍ വെള്ളം തുറന്നുവിടാന്‍ ഉപദേശക സമിതി ആലോചനാ യോഗം തീരുമാനിച്ചു. തുടര്‍ച്ചയായല്ലാതെ ഇടവിട്ടാകും ജലവിതരണം നടത്തുക. കഴിഞ്ഞവര്‍ഷം ഇടതുകര കനാലിലൂടെ രണ്ടുമാസക്കാലത്തി ലധികം തുടര്‍ച്ചയായി ജലസേചനം നടത്തിയിരുന്നു. എന്നാല്‍ ഇത്തവണ 10 മുതല്‍ 15 ദിവസം വരെ തുറക്കുകയും പിന്നീട് ആവശ്യപ്രകാരം ഇടവിട്ട് ജലസേചനം നടത്തുക യും ചെയ്യാനാണ് തീരുമാനം. കര്‍ഷകരുടെ ആവശ്യപ്രകാരം ഇത്തവണ ഡിസംബര്‍ മൂന്നിന് വെള്ളം തുറന്ന് വിട്ട് 20-ാംതിയതിയോടെ ആദ്യഘട്ട വിതരണം നിര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന് മുന്നോടിയായി കനാല്‍വൃത്തിയാക്കല്‍ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. അതേസമയം നബാര്‍ഡ് ഫണ്ട് വിനിയോഗിച്ചുള്ള കനാല്‍ പ്രവൃത്തികള്‍ വെള്ളം തുറന്നുവിടുന്നതുവരെയാകും നടത്തുക. കനാലുകളില്‍ വളര്‍ ന്നുനില്‍ക്കുന്ന മരങ്ങള്‍ വനംവകുപ്പിന്റെ അനുമതിയോടെ മുറിച്ചുനീക്കാനും ധാരണ യായി.

ഒറ്റപ്പാലം താലൂക്കിലെ കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം, വെള്ളിനേഴി, പൂക്കോട്ടുകാവ്, തൃ ക്കടീരി, അനങ്ങനടി, ഒറ്റപ്പാലം നഗരസഭ, വാണിയംകുളം, ചളവറ, നെല്ലായ പഞ്ചായ ത്തുകളും പട്ടാമ്പി താലൂക്കിലെ വല്ലപ്പുഴ പഞ്ചായത്തും, പാലക്കാട് താലൂക്കിലെ കോ ങ്ങാട്, കേരളശ്ശേരി, മണ്ണൂര്‍ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് ഇടതുകര കനാല്‍. മണ്ണാര്‍ക്കാട് നഗരസഭ, തെങ്കര, കാഞ്ഞിരപ്പുഴ തുടങ്ങിയ ഭാഗങ്ങളിലേക്കുള്ളതാണ് വലതുകര കനാല്‍. ഇടതുവലതുകര കനാലുകളുടെ മിക്കഭാഗവും കാട്ടുചെടികളും മരങ്ങളും മറ്റും വളര്‍ന്നു നില്‍ക്കുന്നത് ജലവിതരണത്തെ ബാധിക്കുന്നുണ്ട്. തെങ്കര വലതുകര കനാലില്‍ ആനമൂളിക്ക് സമീപം കനാല്‍പാലം നിര്‍മിക്കുന്നതിനായി കനാ ലില്‍ മണ്ണിട്ട് നികത്തിയതു മൂലം ജലവിതരണത്തിലെ ആശങ്കകള്‍ കര്‍ഷകര്‍ പങ്കുവെ ച്ചു. കാടുമൂടി കിടക്കുന്ന ഉപകനാലുകളുടെ അറ്റകുറ്റപണികള്‍ നടത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നും നടപടിയുണ്ടാകണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. മുമ്പ് തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി കനാലുകള്‍ വൃത്തിയാക്കിയിരുന്നതാണ്. എന്നാല്‍ വര്‍ഷങ്ങളായി തൊഴിലുറപ്പ് പദ്ധതിയില്‍ കനാല്‍പ്രവൃത്തികള്‍ പുറത്താണ്. കാടുമൂടികിടക്കുന്ന കനാലുകളും ഉപകനാലുകളും ജലസേചന വകുപ്പിന്റെ പരിമിത മായ ഫണ്ടുപയോഗിച്ച് അറ്റകുറ്റപണി നടത്താനും വിഷമിക്കുന്ന അവസ്ഥയുണ്ട്.

കാഞ്ഞിരപ്പുഴ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ കെ.ശാന്തകുമാരി അധ്യക്ഷയായി. പി. മമ്മിക്കുട്ടി എം.എല്‍.എ. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍, കൃഷിവകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ മിനി ജോര്‍ജ്, കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ പ്രൊജക്ട് എക്സിക്യുട്ടിവ് എഞ്ചിനീയര്‍ ഇ.പി ബാല കൃഷ്ണന്‍, ജലസേചനവകുപ്പ് ഉദ്യോഗസ്ഥര്‍, കൃഷി ഓഫിസര്‍മാര്‍, കര്‍ഷകര്‍ തുടങ്ങിയ വര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!