ബത്തേരി: ഇത്തവണത്തെ തിരുവോണം ബംപര്‍ 25 കോടി രൂപ പോയത് കര്‍ണാടക യിലേക്ക്. മലയാളി കാത്തിരുന്ന ആ ഭാഗ്യശാലിയെ ഒടുവില്‍ കണ്ടെത്തി. കര്‍ണാടക മൈസൂരു പാണ്ഡ്യപുര സ്വദേശിയായ അല്‍ത്താഫിനാണ് ബംപര്‍ അടിച്ചത്. പാണ്ഡ്യ പുരയില്‍ മെക്കാനിക്കാണ് അല്‍ത്താഫ്. കഴിഞ്ഞമാസം ബത്തേരിയിലെ ബന്ധുവീട്ടി ല്‍ എത്തിയപ്പോഴാണ് അല്‍ത്താഫ് ഭാഗ്യക്കുറി എടുത്തത്. 15 വര്‍ഷമായി ടിക്കറ്റ് എടു ക്കുന്നു. എന്നാല്‍ ആദ്യമായാണ് ടിക്കറ്റ് അടിക്കുന്നത്. ഓരോതവണയും അടിക്കുമെന്ന് പറയുമെങ്കിലും നടക്കാറില്ല. ടിക്കറ്റ് അടിച്ചുവെന്ന് ഇന്നലെ ബന്ധുക്കളോട് പറഞ്ഞെ ങ്കിലും വിശ്വസിച്ചില്ല. ടിവിയില്‍ കാണിച്ച ടിക്കറ്റ് നമ്പറിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത ശേഷം ബന്ധുക്കളെ കാണിച്ചതോടെയാണ് വിശ്വസിച്ചത്. തുടര്‍ന്ന് വയനാട്ടിലുള്ള ബന്ധുക്കളേയും വിവരം അറിയിക്കുകയായിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമാണ് അല്‍ത്താഫിന്. അല്‍ത്താഫുമായി ഫോണില്‍ സംസാരിച്ചുവെന്നും അഭിനന്ദനങ്ങള്‍ അറിയിച്ചുവെന്നും അല്‍ത്താഫ് ലോട്ടറിയെടുത്ത എന്‍ജിആര്‍ ലോട്ടറി ഏജന്‍സി ഉടമയായ നാഗരാജ് പറഞ്ഞു. ബത്തേരി ഗാന്ധി ജംക്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ലോട്ടറിക്കടയില്‍ നിന്നും വിറ്റ ലോട്ടറിക്കാണ് ഇത്തവണത്തെ ഓണം ബംപര്‍ 25 കോടി രൂപ അടിച്ചത്. രണ്ടുമാസം മുമ്പ് ഇതേ കടയില്‍ നിന്നും വിറ്റ വിന്‍വിന്‍ ലോട്ടറിക്ക് 75 ലക്ഷം രൂപയുടെ സമ്മാനം അടിച്ചിരുന്നു.
NEWS COPIED FROM MALAYALA MANORAMA