കുമരംപുത്തൂര്‍ : കുമരംപുത്തൂര്‍ പഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും ചേര്‍ന്ന് മു തിര്‍ന്ന പൗരന്‍മാര്‍ക്കായി ആരോഗ്യപരിശോധന ക്യാംപ് നടത്തി. പയ്യനെടം ജനകീയ ആരോഗ്യകേന്ദ്രത്തില്‍ നടന്ന ക്യാംപ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഇന്ദിര മഠത്തുംപ ള്ളി അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഹരിദാസന്‍, രുഗ്മിണി തുടങ്ങിയ വര്‍ സംസാരിച്ചു. കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോ. അഫീഫ് പരിശോധനകള്‍ നട ത്തി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍, ജെ.എച്ച്.ഐമാരായ കൃഷ്ണന്‍കുട്ടി, ഡാര്‍ണര്‍, ജെ.പി. എച്ച്.എന്‍മാരായ സിന്ധു, സനില, എം.എല്‍.എസ്.പിമാരായ ദീപ, സുമിത, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുടുംബാരോഗ്യകേന്ദ്രത്തിലെ മറ്റ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും ആവശ്യമായ മറ്റുകേന്ദ്രങ്ങളിലും ഇത്തരം ക്യാംപുകള്‍ സംഘടിപ്പിക്കുമെന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.പി അബ്ദുള്‍ റഷീദ് അറിയിച്ചു.