മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളിലെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെ ട്ടിട്ടുള്ള റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിങ് തുടരുന്നു. ഇന്നലെ വരെ 78.8 ശതമാനം പേര്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയതായി മണ്ണാര്‍ക്കാട് താലൂക്ക് സപ്ലൈ ഓഫിസ് അധികൃ തര്‍ അറിയിച്ചു. ഒക്ടോബര്‍ മൂന്ന് മുതല്‍ ഒമ്പത് വരെ നടന്ന പ്രവര്‍ത്തനത്തില്‍ ഇരുതാ ലൂക്കുകളിലേയും 1,69,238 പേരാണ് മസ്റ്ററിങ് നടത്തിയത്. അട്ടപ്പാടിയില്‍ 48 ഉം, മണ്ണാര്‍ ക്കാട് താലൂക്കില്‍ 109 റേഷന്‍ കടകളുമാണ് താലൂക്ക് സപ്ലൈ ഓഫിസ് പരിധിയില്‍ ഉള്ളത്. ആകെയുള്ള 157 റേഷന്‍കടകളിലൂടെ മസ്റ്ററിങ് പ്രശ്നരഹിതമായി നടന്നു. അട്ടപ്പാ ടിയില്‍ ഗോത്രഗ്രാമങ്ങളില്‍ നേരിട്ടെത്തിയും റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിങ് നടത്തിയെന്നതും ശ്രദ്ധേയമാണ്. കൂടാതെ അലനല്ലൂര്‍, കോട്ടോപ്പാടം പഞ്ചായത്തുകളി ലെ പട്ടികജാതി ഗ്രാമങ്ങളിലും സപ്ലൈസ് ഓഫിസ് ജീവനക്കാരുടെ നേതൃത്വത്തില്‍ മസ്റ്ററിങ്ങിനായെത്തിയിരുന്നു. താലൂക്ക് സ്പ്ലൈ ഓഫിസര്‍, റേഷനിംങ് ഇന്‍സ്പെക്ടര്‍മാര്‍, ഓഫിസ് ജീവനക്കാര്‍, വാര്‍ഡ് ജനപ്രതിനിധികള്‍, എസ്.സി, എസ്.ടി. പ്രമോട്ടര്‍മാര്‍ എന്നിവരെല്ലാം ഈ പ്രവര്‍ത്തനങ്ങള്‍ കര്‍മ്മനിരതരായി. ഇരുതാലൂക്കുകളിലുമായി ആകെ 1,60,810 മുന്‍ഗണനാ കാര്‍ഡുകളും 54,695 അന്ത്യോദയ കാര്‍ഡുകളുമാണ് ഉള്ളത്. റേഷന്‍ കാര്‍ഡ് അംഗങ്ങളില്‍ പത്ത് വയസ്സിന് താഴെയുള്ളവരായി 18,000 പേരുണ്ട്. ഇവര്‍ക്ക് മസ്റ്ററിങ്ങിന് മറ്റൊരു അവസരമൊരുക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ അറി യിച്ചുണ്ട്. ആധാര്‍ അപ്ഡേറ്റ് ചെയ്യാത്തതും മറ്റുമായ പ്രശ്നങ്ങളെ തുടര്‍ന്ന് 136 ഓളം പേരുടെ വിവരങ്ങള്‍ സ്വീകരിക്കപ്പെട്ടിട്ടില്ല. വിരല്‍ ഉപയോഗിച്ച് ബയോമെട്രിക് ഡാറ്റ രേഖപ്പെടുത്താന്‍ കഴിയാത്തവര്‍ക്ക് ഐറിസ് സ്‌കാനര്‍ ഉപയോഗിച്ച് രേഖപ്പെടുത്തേണ്ട തായി വരുമെന്നതിനാല്‍ ഇതിനും സംവിധാനമൊരുക്കുമെന്നാണ് അറിയിച്ചുട്ടുള്ളത്. അതേസമയം മസ്റ്ററിങ് നടത്താന്‍ കഴിയാതെ ആശങ്കയിലായവര്‍ക്ക് ഒക്ടോബര്‍ 25 വരെ ദീര്‍ഘിപ്പിച്ച സര്‍ക്കാര്‍ നടപടി ആശ്വാസമേകി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!