മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ വിദ്യാഭ്യാസ-സാമൂഹിക-സാംസ്‌കാരിക പുരോഗതി യ്ക്കായി പ്രയത്നിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സി.എച്ച്. മുഹമ്മദ് കോയ എന്നിവരെ മുസ്ലിം ലീഗ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരിക്കുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങളെ പുതുതലമുറയ്ക്കുകൂടി പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. വൈറ്റ് ഗാര്‍ഡ് അംഗങ്ങളെയും ആദരിക്കും. കോടതിപ്പടി തറയില്‍ ഓഡിറ്റോറിയത്തില്‍ അഞ്ചാംതീയതി ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന അനുസ്്മരണ സമ്മേളനം മുന്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. മുരളീധന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. അനുസ്മരണപ്രഭാഷണം നടത്തും. മുസ്‌ലിം ലീഗ് സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കളും പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ നിയോജകമ ണ്ഡലം പ്രസിഡന്റ് റഷീദ് ആലായന്‍, ജനറല്‍ സെക്രട്ടറി ഹുസൈന്‍ കോളശ്ശേരി, ജോയിന്റ് സെക്രട്ടറിമാരായ ഹുസൈന്‍ കളത്തില്‍, റഷീദ് മുത്തനില്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!