വെട്ടത്തൂര്‍: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ ഈ അധ്യയന വര്‍ഷത്തെ കര്‍മ്മപദ്ധതി പ്രകാശനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം കെ. പി.അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണം, ഭരണഘടനാ മൂല്യ ങ്ങള്‍ വളര്‍ത്തല്‍, ശുചിത്വ -ആരോഗ്യ ബോധവത്ക്കരണം, സമൃദ്ധി ജൈവകൃഷി ക്ലീന്‍-ഗ്രീന്‍ ക്യാംപസ്, ഉപജീവനം, ജീവന്‍ രക്ഷ പരിശീലനം, ലഹരി വിരുദ്ധ ബോധവ ത്കരണം, ആരോഗ്യ ക്യാംപുകള്‍, സ്‌നേഹ ഭവനം, പുസ്തക പ്രദര്‍ശനം, പ്രാദേശിക ചരിത്ര ക്രോഡീകരണം, പാലിയേറ്റീവ് കെയര്‍ പരിശീലനം, ഹരിത പൂങ്കാവനം, ട്രോ മാകെയര്‍ പരിശീലനം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. പ്രധാന അധ്യാപകന്‍ കെ.എ.അബ്ദുമനാഫ് അധ്യക്ഷനായി. പി.ടി.എ. വൈസ് പ്രസിഡ ന്റ് പി.ഷംസുദ്ദീന്‍, സ്റ്റാഫ് സെക്രട്ടറി വി.അബ്ദുല്ലത്തീഫ്,സുരേഷ് ബാബു കാരകുന്നുമ്മ ല്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഒ.മുഹമ്മദ് അന്‍വര്‍, ശാലിനി.പി, ആതിര ജോസ് എന്നിവര്‍ സംസാരിച്ചു.എന്‍.എസ്.എസ് ലീഡര്‍മാരായ ഫാത്തിമത്ത് ശര്‍മിനാസ്, മുഹമ്മദ് അസ്ലം എന്നിവര്‍ നേതൃത്വം നല്‍കി.