മണ്ണാര്‍ക്കാട് : കുളപ്പാടം മേഖലയിലെ കര്‍ഷകരുടെ വസ്തുനികുതി ഉടന്‍ സ്വീകരിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.കര്‍ഷകദിനത്തില്‍ വിവിധ മേഖലകളില്‍ മികവുതെ ളിയിച്ച കര്‍ഷകരെ ആദരിക്കാന്‍ തീരുമാനിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസ് ഹാളില്‍ ചേര്‍ന്ന യോഗം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം എം.സി. വര്‍ഗീസ് അധ്യക്ഷനായി. കെ.ബാലകൃഷ്ണന്‍, അന്‍വര്‍ ആമ്പാടത്ത്, കെ.ജി.ബാബു, സൈമണ്‍ ജോര്‍ജ്, വി.ഡി.പ്രേമന്‍, വി.പി.ശശികുമാര്‍, പി.ഖാലിദ്, സുരേഷ്, മത്തായി, കെ.ജെ.ബാബു, റജിമോന്‍ മാത്യു, അയ്പ്പച്ചന്‍ പാറക്കല്‍, സി.എച്ച്.മൊയ്തൂട്ടി എന്നിവര്‍ സംസാരിച്ചു.