മണ്ണാര്‍ക്കാട് : സാമൂഹ്യ സുരക്ഷാ പെൻഷൻ പോർട്ടലായ സേവന സോഫ്റ്റ്‌വെയറിൽ ഗുണഭോക്താ ക്കളുമായി ബന്ധപ്പെട്ട വിവരങ്ങളിൽ പിശകുകളുണ്ടെങ്കിൽ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഇതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കി തിരുത്തലുകൾ വരുത്താവുന്നതാണെന്നു തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അറി യിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ ഡാറ്റ പ്യൂരിഫിക്കേഷന്റെ ഭാഗമായി ഗുണഭോ ക്താക്കളുടെ വിവരങ്ങൾ പരിശോധിച്ചു പിശകുകൾ തിരുത്തു ന്നതിനും ആധാർ ഒത ന്റിക്കേഷൻ പൂർത്തിയാക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങൾക്കു നിർദേശം നൽകിയി ട്ടുണ്ട്. ജനന തീയതി തെറ്റായി രേഖപ്പെടുത്തിയതടക്കമുള്ള ചില പ്രശ്‌നങ്ങൾ കണ്ടെ ത്തിയ സാഹചര്യത്തിലാണു നിർദേശം. സേവന സോഫ്റ്റ്‌വെയറി ലെ വിവരങ്ങളിൽ പിശകുകളുള്ള ഗുണഭോക്താക്കൾ മാത്രമേ രേഖകൾ ഹാജരാക്കേ ണ്ടതുള്ളൂ എന്നും ഇക്കാരണത്താൽ നിലവിൽ പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്ന ഗുണ ഭോക്താക്കളുടെ പെൻഷൻ മുടങ്ങുമെന്ന രീതിയിൽ നടക്കുന്ന പ്രചാരണങ്ങൾ അടി സ്ഥാനരഹിത മാണെന്നും പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!