മണ്ണാര്‍ക്കാട് : പ്രകൃതിരമണീയമായ കുന്തിപ്പുഴയിലെ കുരുത്തിച്ചാല്‍ കേന്ദ്രീകരിച്ചുള്ള പരിസ്ഥിതി വിനോദ സഞ്ചാര പദ്ധതി വൈകാതെ നടപ്പിലായേക്കും. റവന്യു വകുപ്പില്‍ നിന്നും ഭൂമി കൈമാറ്റം സംബന്ധിച്ച അനുമതി കൂടി ലഭ്യമാകുന്നതോടെ പദ്ധതി പ്രവര്‍ ത്തനങ്ങള്‍ ആരംഭിക്കാനാകുമെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അധികൃതര്‍ പറയുന്നു.
സുരക്ഷാസംവിധാനങ്ങളേര്‍പ്പെടുത്തി പ്രകൃതി സൗന്ദര്യം ആസ്വദിക്കാവുന്ന തരത്തി ലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. നാലു വര്‍ഷം മുമ്പാണ് ഇതിനുള്ള നടപടികള്‍ തുടങ്ങിയത്. റവന്യു, വിനോദസഞ്ചാര വകുപ്പുകള്‍ ചേര്‍ന്ന് പ്രദേശത്ത് സര്‍വേ നടത്തി യാണ് പദ്ധതിക്കായി മിച്ചഭൂമി കണ്ടെത്തിയത്. പദ്ധതി നടപ്പിലാക്കുന്നതിന് ഫണ്ട് തട സമല്ല. വ്യൂപോയിന്റ്, പാര്‍ക്ക്, ഇരിപ്പിടങ്ങള്‍, സന്ദര്‍ശകര്‍ക്കുള്ള സുരക്ഷാസംവിധാന ങ്ങള്‍ എന്നിവ ഉള്‍പ്പടെ ഒരു കോടിയോളം രൂപയുടെ പദ്ധതിയാണ് ആദ്യഘട്ടത്തില്‍ നടത്തുക. ജില്ലാ പഞ്ചായത്തും ഗ്രാമ പഞ്ചായത്തും പദ്ധതിക്കായി തുക നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ആദിവാസിജനതയുള്‍പ്പെടെ പ്രദേ ശത്തെ നൂറിലധികം കുടുംബങ്ങള്‍ക്കുള്ള വരുമാനമാര്‍ഗത്തിനും വഴിതുറക്കും. കര കൗശല ഉല്‍പ്പന്നങ്ങള്‍, കാട്ടുതേന്‍ ഉള്‍പ്പടെയുള്ള വനവിഭവങ്ങളുടെ വിപണനവും സാധ്യമാകും.
കുരുത്തിച്ചാല്‍ കാണാന്‍ ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി ധാരാളം പേ രെത്താറുണ്ട്. സുരക്ഷാസംവിധാനങ്ങളുടെ അഭാവം പലപ്പോഴും അപകടങ്ങള്‍ക്കും വഴിവെക്കുന്നുണ്ട്. ഇതോടെയാണ് കുരുത്തിച്ചാലില്‍ സുരക്ഷിതമായ വിനോദസഞ്ചാ രം ഉറപ്പാക്കാന്‍ വേണ്ടി വിവിധ വകുപ്പുകളുടേയും തദ്ദേശസ്ഥാപനങ്ങളുടെയും സഹ കരണത്തോടെ വിനോദസഞ്ചാരി പദ്ധതി നടപ്പിലാക്കാന്‍ ഡി.ടി.പി.സി മുന്‍കൈയെടു ത്തത്. കുമരംപുത്തൂര്‍ പഞ്ചായത്തിലെ പയ്യനെടം വില്ലേജിലാണ് പദ്ധതിക്കായി ഒന്നര യേക്കര്‍ മിച്ചഭൂമി കണ്ടെത്തിയിട്ടുള്ളത്. ഇത് വിനോദ സഞ്ചാര വകുപ്പിന് വിട്ടുനല്‍കു ന്നതിന് ലാന്‍ഡ് റെവന്യു ഡെപ്യുട്ടി കളക്ടറുടെ നേതൃത്വത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് സ്ഥലപരിശോധന നടത്തിയിരുന്നു. ഇവരുടെ റിപ്പോര്‍ട്ടും ജില്ലാ കലക്ടറുടെ ശുപാര്‍ശ യും വിശദമായ പദ്ധതിരേഖയും സര്‍ക്കാരിലേക്കും ലാന്‍ഡ് റെവന്യു കമ്മീഷണര്‍ക്കും നല്‍കിയിട്ടുണ്ട്. റവന്യുവകുപ്പില്‍ നിന്നുള്ള അനുമതി മാത്രമാണ് ഇനി വേണ്ടത്. തെര ഞ്ഞെടുപ്പ് പെരുമാറ്റ ചട്ടംകൂടി നിലനില്‍ക്കുന്നതിനാല്‍ മറ്റുസാങ്കേതികമായ തടസ ങ്ങളൊന്നുമില്ലെന്നും ഡി.ടി.പി.സി. അധികൃതര്‍ പറയുന്നു. പദ്ധതി വൈകാതെ തന്നെ നടപ്പിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.