മണ്ണാര്‍ക്കാട് : ശക്തമായ വേനല്‍മഴയിലും കാറ്റിലും മരം പൊട്ടിവീണ് വീടുതകര്‍ന്നു. കാഞ്ഞിരപ്പുഴ പൊറ്റശ്ശേരി കുമ്പളംചോല കുത്തനൂര്‍ വീട്ടില്‍ കാര്‍ത്യായനിയുടെ (65) വീടാണ് തകര്‍ന്നത്. ശനിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഈ സമയം വീട്ടു കാര്‍ ഉണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് പുറത്തിറങ്ങിയത് രക്ഷയായി. വീടിന് സമീപ ത്തെ മാവുമരമാണ് വീടിന്റെ ചിമ്മിനിക്ക് മേല്‍പതിച്ചത്. ഇതോടെ ചിമ്മിനിയും ഷീറ്റു കളും നശിച്ചു. വീട് ഭാഗികമായി തകര്‍ന്നെന്ന് വീട്ടുകാര്‍ പറഞ്ഞു. താമസിക്കാന്‍ പറ്റാ തായതോടെ കുടുംബത്തെ മറ്റൊരിടത്തേക്ക് മാറ്റിപാര്‍പ്പിച്ചതായി വാര്‍ഡ് മെമ്പര്‍ എന്‍. പ്രദീഷ് പറഞ്ഞു. വില്ലേജ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.