അലനല്ലൂര്‍ : അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പരീക്ഷാ വിജയികളെ ആദരിക്കുന്നതിനായി നടത്തുന്ന വിജയോത്സവം 2024ലേക്ക് അപേക്ഷ ക്ഷണിച്ചു. അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പരിധിയിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ സമ്പൂര്‍ണ എപ്ലസ് നേടിയവരേയും എല്‍.എസ്.എസ്, യു.എസ്.എസ് വിജയികള്‍ക്കും ക്യാഷ് അവാര്‍ഡും, ഉപഹാരം നല്‍കിയാണ് ആദരി ക്കുക. അപേക്ഷകള്‍, ഫോട്ടോ, മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി സഹിതം മെയ് 25നകം ബാങ്കില്‍ നിന്നും ലഭിക്കുന്ന അപേക്ഷാഫോ മില്‍ ബാങ്കിന്റെ ഹെഡ് ഓഫിസ്, എടത്തനാട്ടുകര മെയിന്‍ ബ്രാഞ്ച്, മാളിക്കുന്ന്, കര്‍ക്കിടാംകുന്ന് ബ്രാഞ്ചുകളിലോ നേരിട്ടോ തപാല്‍മുഖേനയോഎത്തിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04924 262427, 9446151183.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!