മണ്ണാര്‍ക്കാട് : വേനല്‍ രൂക്ഷമായതോടെ മണ്ണാര്‍ക്കാട് താലൂക്കുകളിലെ പുഴകളും തോ ടുകളും വരള്‍ച്ചയുടെ പിടിയില്‍. കുന്തിപ്പുഴ, നെല്ലിപ്പുഴ, വെള്ളിയാര്‍ പുഴകളില്‍ ജല നിരപ്പ് പാടെ താഴ്ന്നു. ഒഴുക്കും നിലച്ചു. തുലാവര്‍ഷം ദുര്‍ബ്ബലപ്പെട്ടതിന് പിന്നാലെ ഇട മഴയും വേനല്‍മഴയും ലഭ്യമാകാത്തതാണ് പുഴകള്‍ ശോഷിക്കാന്‍ ഇടയായത്. പുഴകളെ ആശ്രയിച്ചുള്ള ശുദ്ധജലവിതരണ പദ്ധതികളേയും തീരപ്രദേശങ്ങളി ലെ കൃഷിയേയും വരള്‍ച്ച പ്രതികൂലമായി ബാധിക്കുമോയെന്നാണ് നാടിന്റെ ആധി. കിണറുകളില്‍ ജലനിരപ്പ് താഴ്ന്നതും ജനങ്ങളെ വേവലാതിപ്പെടുത്തുന്നു.

കുന്തിപ്പുഴയും വെള്ളിയാറും സൈലന്റ് വാലി മലനിരകളില്‍ നിന്നാണ് ഉത്ഭവിക്കുന്ന ത്. കാട്ടുചോലകളിലെ ഉറവകളും വരള്‍ച്ചയിലകപ്പെട്ടതോടെ നിലവില്‍ കുരുത്തിച്ചാല്‍ മുതല്‍ കരിമ്പുഴ കൂട്ടിലക്കടവു വരെ നീര്‍ച്ചാലു പോലെയാണ് പലഭാ ഗങ്ങളിലും ഒഴു ക്ക്. മണല്‍ത്തിട്ടകള്‍ ഒഴുക്കിന് തടസ്സവുമാകുന്നു. കയങ്ങളിലും കടവുകളിലും തടയണ കളിലും മാത്രമാണ് വെള്ളം കെട്ടിനില്‍ക്കുന്നതാണ് അല്‍പ്പമെങ്കിലും ആശ്വാസമേകു ന്നത്. മണ്ണാര്‍ക്കാട് നഗരസഭ, കുമരംപുത്തൂര്‍, കരിമ്പുഴ പഞ്ചായത്തുകളിലേക്കുള്ള ജല വിതരണം കുന്തിപ്പുഴയെ ആശ്രയിച്ചാണ്. കുന്തിപ്പുഴ പാലത്തിന് മുകള്‍ഭാഗത്തും താഴെ ഭാഗത്തുമായാണ് കുടിവെള്ളപദ്ധ തികളുടെ കിണറുകള്‍ ഉള്ളത്. ജലനിരപ്പ് കുറഞ്ഞതി ന് പുറമേ പുഴ മലിനമാകുന്നതും കുടിവെള്ള പദ്ധതികളെ ബാധിക്കാനിടയുണ്ട്.

കാലവര്‍ഷം പിന്‍വാങ്ങിയതിന് പിന്നാലെ തന്നെ വെള്ളിയാറിലും ജലനിരപ്പ് താഴ്ന്നു തുടങ്ങിയിരുന്നു. തിരുവിഴാംകുന്ന് നിന്ന് ആരംഭിക്കുന്ന പുഴ കോട്ടപ്പാടം, അലനല്ലൂര്‍, മേലാറ്റൂര്‍, കീഴാറ്റൂര്‍ പഞ്ചായത്തുകളിലൂടെ ഒഴുകി കടലുണ്ടിപ്പുഴയിലാണ് ചേരുന്നത്. നിരവധി കുടിവെള്ള പദ്ധതികളും പുഴയെ ആശ്രയിച്ച് നിലനില്‍ക്കുന്നുണ്ട്. വേനല്‍ ക്കാലങ്ങളില്‍ നാട്ടുകാര്‍ ചേര്‍ന്ന് താത്കാലിക തടയണ നിര്‍മിച്ചാണ് വരള്‍ച്ചയെ പ്രതി രോധിക്കാറ്. ഈവര്‍ഷം അലനല്ലൂരിലെ കണ്ണംകുണ്ട് കേസ് വേയ്ക്ക് സമീപം നിര്‍മിച്ച തടയണയിലും വെള്ളമില്ലാത്ത അവസ്ഥയാണ്.

കാഞ്ഞിരപ്പുഴയില്‍ നിന്നും അട്ടപ്പാടി മന്ദംപൊട്ടി ചേലയില്‍ നിന്നും ഉത്ഭവിക്കുന്ന നെല്ലിപ്പുഴയും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി നേരത്തെ തന്നെ വരള്‍ച്ചയുടെ പിടിയിലായി. വീതികുറഞ്ഞ പുഴയുടെ പലഭാഗങ്ങളിലായാണ് വെള്ളം കെട്ടിനില്‍ ക്കുന്നത്. കുടിവെള്ള കാര്‍ഷിക ആവശ്യങ്ങള്‍ക്കായി നെല്ലിപ്പുഴയ ആശ്രയിക്കുന്നവരും ഏറെയാണ്. തുപ്പനാട്, ചൂരിയോട്, മീന്‍വല്ലം പുഴകളുടെയും സ്ഥിതി മറിച്ചല്ല. നാട്ടിന്‍ പുറങ്ങളിലെ തോടുകളിലും ഒരുതുള്ളിവെള്ളമില്ല. ഗ്രാമീണമേഖലയില്‍ ജലക്ഷാമം രൂക്ഷമായതോടെ പുഴകളിലെ വെള്ളമുള്ള ഇടങ്ങളിലേക്ക് വസ്ത്രങ്ങള്‍ അലക്കാനും കുളിക്കാനുമെല്ലാമായി ദൂരസ്ഥലങ്ങളില്‍ നിന്നടക്കം ആളുകള്‍ വാഹനങ്ങളിലെ ത്തുന്നുണ്ട്. പ്രളയങ്ങളില്‍ അടിഞ്ഞുകൂടിയ മണലും ചെളിയും മറ്റുമെല്ലാം നീക്കം ചെയ്യാത്തതാണ് പുഴയുടെ സംഭരണശേഷി കുറയ്ക്കാന്‍ ഇടയാക്കുന്നത്. ശക്തമായ മഴയില്‍ ഇരുകരമുട്ടിയൊഴുകാറുള്ള പുഴകള്‍ വേനലെത്തുമ്പോഴേക്കും വറ്റുന്നത് ഇക്കാരണത്താലാണെന്നാണ് വിലയിരുത്തല്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!