മണ്ണാര്‍ക്കാട് : ഗവ.താലൂക്ക് ആശുപത്രിയില്‍ സായാഹ്ന ഒ.പി. ആരംഭിക്കാന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. പുതുതായി ഒരു ഡോക്ടറെയും ഫാര്‍മസി സ്റ്റിനേയും നിയമിക്കും. പദ്ധതിക്കായി നഗരസഭ 10 ലക്ഷം രൂപ നീക്കി വെച്ചിട്ടുണ്ട്. ഡയാലിസിസ് യൂനിറ്റിന്റെ പ്രവര്‍ത്തനത്തിനായി സമീപ പഞ്ചായത്തുകളുടെ സഹക രണം തേടും. ഒരുവിഹിതം വാര്‍ഷിക പദ്ധതിയില്‍ നീക്കിവെക്കാനും ആവശ്യ പ്പെടും. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഒരു വിഹിതം നീക്കി വെക്കുന്നുണ്ട്. നഗരസഭ 40 ലക്ഷം രൂപ നഗരസഭ അനുവദിച്ചിട്ടുണ്ട്. ഡയാലിസിസ് കേന്ദ്രത്തില്‍ ഈവര്‍ഷം രണ്ട് ഡയാലിസിസ് മെഷിനും 15 ലക്ഷം രൂപ ചെലവില്‍ ലിഫ്റ്റും സ്ഥാപിക്കും. ആശുപത്രി യിലേക്ക് ആവശ്യമായ വാഹനം ആരോഗ്യവകുപ്പില്‍ നിന്നും അനുവദിച്ച് കിട്ടാന്‍ താ മസം നേരിടുകയാണെങ്കില്‍ എം.എല്‍.എ ഫണ്ടില്‍ നിന്നും വാഹനത്തിന് ഫണ്ട് നല്‍ കുമെന്ന് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. അറിയിച്ചു.
പ്രസവചികിത്സാ സംബന്ധമായ ആക്ഷേപങ്ങള്‍ക്ക് അയവു വന്നിട്ടുള്ളതായി യോഗം വിലയിരുത്തി. ഡെലിവറി പോയിന്റ് എന്ന സര്‍ക്കാറിന്റെ പദ്ധതിയിലേക്ക് മണ്ണാര്‍ ക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയെ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെടും. സന്ദര്‍ശന സമയമല്ലാത്തപ്പോള്‍ രോഗിയെ കാണാനെത്തുന്നവര്‍ക്ക് അത്യാവശ്യഘട്ടത്തില്‍ എമര്‍ജന്‍സി പാസ് നല്‍കും. കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മിക്കുന്ന കെട്ടിടത്തി ന്റെ ടെന്‍ഡര്‍ ആയിട്ടുണ്ട്. പെരുമാറ്റച്ചട്ടം കഴിയുന്ന മുറയ്ക്ക് പ്രവൃത്തികള്‍ ആരംഭി ക്കുന്നതിനുള്ള ഇടപെടലുകളും നടത്തും.
ഡയാലിസിസ് രോഗികള്‍ക്കായി 40 ലക്ഷം, മരുന്ന് വാങ്ങാന്‍ 10 ലക്ഷം, ലാബ് പ്രവര്‍ത്ത നങ്ങള്‍ക്കായി 5 ലക്ഷം, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ യൂനിറ്റ് തുടങ്ങാനുമായി 20 ലക്ഷം, പാലിയേറ്റീവ് രോഗികള്‍ക്ക് വിനോദസഞ്ചാരം ഉള്‍പ്പ ടെയുള്ളവയ്ക്ക് 2 ലക്ഷം, ജലശുദ്ധീകരണ പ്ലാന്റിനായി 44 ലക്ഷം, ഓക്സിജന്‍ പ്ലാന്റ്, അറ്റകുറ്റപണികള്‍ക്കായി 24 ലക്ഷം രൂപയും നഗരസഭ നീക്കിവെച്ചിട്ടുണ്ടെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു.
എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ യോഗം ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ കെ.ബാലകൃഷ്ണന്‍, ഷെഫീഖ് റഹ്മാന്‍, കൗണ്‍സിലര്‍മാരായ ഇബ്രാഹിം, അമുദ, ആശുപത്രി സൂപ്രണ്ട് ഡോ.സീമാമു, എച്ച്എംസി അംഗങ്ങളായ പരമശിവന്‍, വി.വി.ഷൗക്കത്തലി, കെ.മനോജ്, ടി.എ.സലാംമാസ്റ്റര്‍, ശെല്‍വന്‍, സദക്കത്തുള്ള പടലത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
