മണ്ണാര്‍ക്കാട് : താലൂക്കില്‍ രണ്ട് പേര്‍ കുഴഞ്ഞ് വീണു മരിച്ചു. മണ്ണാര്‍ക്കാട് എതിര്‍പ്പണം ശബരി നിവാസില്‍ പി.രമണിയുടെയും അംബുജത്തിന്റെയും മകന്‍ ആര്‍.ശബരീഷ് (27), തെങ്കര പുളിക്കപ്പാടം വീട്ടില്‍ ഉണ്ണികൃഷ്ണന്റെ ഭാര്യ സരോജിനി (56) എന്നിവരാണ് മരിച്ചത്. രാവിലെ കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കുന്നതിനിടെ അവശത അനുഭവപ്പെട്ട ശബ രീഷിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സൂര്യാ ഘാതമാണോ മരണകാരണമെന്ന് പോസ്റ്റുമാര്‍ട്ടം കഴിഞ്ഞാലെ വ്യക്തമാകൂവെന്ന് ആ ശുപത്രി അധികൃതര്‍ പറഞ്ഞു. ജോലിക്ക് പോകുന്നതിനിടെ തെങ്കര രാജാസ് സ്‌കൂളിന് സമീപത്ത് വെച്ചാണ് സരോജിനി കുഴഞ്ഞ് വീണത്. സമീപത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഉടന്‍ പുഞ്ചക്കോട്ടെ ക്ലിനിക്കില്‍ എത്തിച്ചു. ഇവിടെ നിന്നും മദര്‍കെയര്‍ ആശുപത്രിയി ലേക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകന്‍ : വിഷ്ണു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!