മണ്ണാര്‍ക്കാട് : ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ഗ്രാമീണ മേഖലയിലെ എല്ലാവീടുകളിലേ ക്കും പൈപ്പ്ലൈനിലൂടെ ശുദ്ധജലമെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ താലൂക്കില്‍ പുരോഗമിക്കുന്നു. സംഭരണിനിര്‍മാണം, വിതരണശൃംഖലവിപുലീകരണം, ഗാര്‍ഹിക കണക്ഷന്‍ നല്‍കല്‍ എന്നിവയാണ് പദ്ധതിയില്‍ നടത്തുന്നത്. ദേശീയപാതയില്‍ സമാ ന്തരമായടക്കം പ്രധാനപൈപ്പുകള്‍ വിന്യസിക്കുന്നതിന് ദേശീയപാത അതോറിറ്റിയില്‍ നിന്നും അനുമതി സമ്പാദിക്കാനുള്ള നടപടികളും നടന്ന് വരികയാണ്. പാത തിരശ്ചീ നമായി തുരന്നും, തുറന്ന ചാലുകീറിയും പൈപ്പുകള്‍ സ്ഥാപിക്കാനാണ് ഒരുക്കം. ഇത് സംബന്ധിച്ച പ്രവൃത്തികളുടെ രൂപരേഖയും അനുമതിക്കായി ദേശീയപാത അതോറിറ്റി യ്ക്ക് സമര്‍പ്പിച്ചിട്ടുള്ളതായി ജലഅതോറിറ്റിവൃത്തങ്ങള്‍ അറിയിച്ചു.
കോങ്ങാട്, മുണ്ടൂര്‍, കരിമ്പ, തച്ചനാട്ടുകര, കോട്ടോപ്പാടം, അലനല്ലൂര്‍ പഞ്ചായത്തുകള്‍ക്ക് വേണ്ടി ദേശീയപാതയോരത്ത് 25 കിലോ മീറ്റര്‍ ദൂരത്തിലാണ് പൈപ്പുകളിടേണ്ടത്. കാഞ്ഞിരപ്പുഴയില്‍ നിന്നാണ് കോങ്ങാട്, മുണ്ടൂര്‍, കരിമ്പ പഞ്ചായത്തുകളിലേക്ക് കുടി വെള്ളമെത്തിക്കുക. പുളിഞ്ചോട് പുതിയ ജലശുദ്ധീകരണശാല ഒരുങ്ങുന്നുണ്ട്. ഇവിടെ നിന്നും കരിമ്പ പഞ്ചായത്ത് പരിധിയില്‍ നിര്‍മിക്കുന്ന സംഭരണയിലേക്ക് വെള്ളമെ ത്തിക്കും. തുടര്‍ന്ന് കോങ്ങാട് പഞ്ചായത്തിലെ കോട്ടയില്‍ നിര്‍മിക്കുന്ന 23 ലക്ഷം സംഭരണശേഷിയുള്ള സംഭരണിയിലേക്ക് വെള്ളമെത്തിച്ച് വിതരണം സുഗമമാക്കാ നാണ് പദ്ധതി. ഇതിന് ദേശീയപാതയോരത്ത് കൂടി പൊന്നങ്കോട് നിന്നും മൈലംപുള്ളി വരെ 12 കിലോമീറ്റര്‍ ദൂരത്തിലാണ് പൈപ്പിടേണ്ടി വരിക. മൂന്ന് പഞ്ചായത്തുകളിലേ യും പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 58 കോടി രൂപയാണ് ചെലവഴിക്കുന്നത്.
മുറിയങ്കണ്ണിപ്പുഴയാണ് തച്ചനാട്ടുകര, കോട്ടോപ്പാടം, അലനല്ലൂര്‍ പഞ്ചായത്തുകളിലെ കുടിവെള്ളവിതരണത്തിന്റെ സ്രോതസ്. നാട്ടുകല്ലലിനെ തേങ്ങാക്കണ്ടംമലയില്‍ 66ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള സംഭരണിയുടെ നിര്‍മാണം നടക്കുന്നുണ്ട്. ഇവിടെ നിന്നും കോട്ടോപ്പാടം, അലനല്ലൂര്‍ പഞ്ചായത്തുകളിലേക്ക് കുടിവെള്ളം വിതരണം ചെയ്യണമെങ്കില്‍ കരിങ്കല്ലത്താണി മുതല്‍ അരിയൂര്‍ വരെ 13 കിലോ മീറ്ററിലും പൈപ്പുകള്‍ ദേശീയപാതയോരത്ത് സ്ഥാപിക്കേണ്ടി വരുന്നു. ഇതടക്കമുള്ള പ്രവൃത്തികള്‍ക്കെല്ലാമായി 142 കോടി രൂപയാണ് പദ്ധതിയില്‍ ചെലവഴിക്കുന്നത്. ജല അതോറിറ്റിയില്‍ നിന്നും സമര്‍പ്പിച്ച രൂപരേഖയില്‍ അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങളിലാണ് ദേശീയപാത അതോറിറ്റിയെന്ന് അറിയുന്നു. അനുമതി ലഭ്യ മായാല്‍ പൈപ്പുകള്‍ വിന്യസിക്കുന്നതിന് കാലതാമസമുണ്ടായേക്കില്ല. നടപടികള്‍ പൂര്‍ത്തിയായാല്‍ ആറ് പഞ്ചായത്തുകളിലെ അരലക്ഷം വീടുകളിലേക്ക് ശുദ്ധജല മെത്തിക്കാന്‍ സാധിക്കുമെന്ന് ജലഅതോറിറ്റി അധികൃതര്‍ വ്യക്തമാക്കി.