മണ്ണാര്‍ക്കാട് : ഹാഷിഷ് ഓയിലുമായി യുവാവിനെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. പാലക്കാട് കല്ലേക്കാട്, കിഴക്കഞ്ചേരി, തോട്ടത്തില്‍വീട് ലിബിന്‍ (36) ആണ് പിടിയിലാ യത്. ഇയാള്‍ താമസിച്ച മുറിയില്‍ നിന്നും 740 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. ജില്ലാ പൊലിസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പി. ടി.എസ്. സിനോജിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍.ബൈജുവിന്റെ നേതൃത്വത്തില്‍ വട്ടമ്പലത്ത് ഇയാള്‍ താമസിച്ചി രുന്ന വാടകമുറിയില്‍ പരിശോധന നടത്തുകയായിരുന്നു. എസ്.ഐ. ഋഷിപ്രസാദ്, എ. എസ്.ഐ. ശാന്തകുമാരി, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ വിനോദ് കുമാര്‍, സിവില്‍ പൊലിസ് ഓഫിസര്‍ അനിത, കൃഷ്ണകുമാര്‍ എന്നിവരാണ് അന്വേഷണ സംഘ ത്തിലുണ്ടായിരുന്നത്.