പള്ളിക്കുറുപ്പ്: ദേശീയ അധ്യാപക പരിഷത്ത് മണ്ണാര്‍ക്കാട് ഉജില്ലാ കമ്മിറ്റി യാത്രയയപ്പ് സംഘടിപ്പിച്ചു.ജില്ലാ സെക്രട്ടറി പി.വിജയന്‍, പി.ആര്‍.രമ എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. ബി.ജെ.പി. സംസ്ഥാന സമിതി അംഗം എ.സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. എന്‍.ടി.യു. സംസ്ഥാന സെക്രട്ടറി കെ.കെ.രാജേഷ് ഉപഹാരങ്ങള്‍ നല്‍കി. കെ.വി.രമ അധ്യക്ഷയായി. ബി.ജെ.പി. കരിമ്പ മണ്ഡലം പ്രസിഡന്റ് പി.ജയരാജ്, എ.കൃഷ്ണദാസ്, ശ്രീലാല്‍, എ.ഭാഗ്യലേഖ തുടങ്ങിയവര്‍ സംസാരിച്ചു.
