മണ്ണാര്‍ക്കാട്: തെരുവുനായയുടെ ആക്രണത്തില്‍ വയോധികന് പരിക്ക്. പെരിമ്പടാരി കാഞ്ഞിരം മനക്കല്‍ കോളനി വെളുത്തിരി (76)യ്ക്കാണ് നായയുടെ കടിയേറ്റത്. ഞായറാഴ്ച രാവിലെ എട്ടിന് കോടതിപ്പടി-ചങ്ങലീരി റോഡിലെ ന്യൂ അല്‍മ ആശുപത്രി യ്ക്ക് മുന്നില്‍വച്ചാണ് സംഭവം. സമീപത്തെ ഹോട്ടലിലേക്ക് ചായ കുടിക്കാനായി പോകാന്‍ റോഡ് മുറിച്ചുകടക്കുകയായിരുന്നു ഇയാള്‍. ഈ സമയം പിന്നിലൂടെ ഓടിവന്ന നായ കുരച്ചുചാടുകയും കടിയ്ക്കുകയും ചെയ്തു. ഇടതുകാലിന് മുട്ടിനുതാഴെയാണ് കടിയേറ്റത്. ഉടന്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചശേഷം കുത്തി വെപ്പിനും വിദഗ്ധ ചികിത്സയ്ക്കുമായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തെരുവുനാ യ്ക്കളുടെ ശല്യം പ്രദേശത്ത് വര്‍ധിച്ചുവരികയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.