മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ താപനില സാധാരണയെക്കാള്‍ 2 മുത ല്‍ 4 °C വരെ ഉയരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. മാര്‍ച്ച് 20 വരെ പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ത്ഥഇ വരെയാകാന്‍ സാധ്യതയുണ്ട്. ആലപ്പുഴ, കോ ഴിക്കോട് ജില്ലകളില്‍ താപനില 38ത്ഥഇ വരെയും കോട്ടയം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ താപനില 37 ത്ഥഇ വരെയും ഉയര്‍ന്നേക്കാം. തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ത്ഥഇ വരെയും ആകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, മാര്‍ച്ച് 16 മുതല്‍ 20 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.