കാരാകുര്‍ശ്ശി: മലയോര ഹൈവേ യാഥാര്‍ത്ഥ്യമാക്കാനുള്ള കഠിനശ്രമത്തിലാണ് സര്‍ ക്കാരെന്നും പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ കേരളത്തിന്റെ കാര്‍ഷിക-വിനോദസഞ്ചാര മേഖലയില്‍ വലിയ കുതിപ്പുണ്ടാകുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹ മ്മദ് റിയാസ് പറഞ്ഞു. വിയ്യക്കുറുശ്ശി – വാഴേമ്പുറം റോഡ് പ്രവൃത്തി പൂര്‍ത്തീകരണോ ദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളികളുടെ ചിരകാല സ്വപ്നമായ ദേശീയപാത 66 2025 അവസാനത്തോടെ പൂര്‍ത്തീ കരിക്കാന്‍ സാധിക്കും. തീരദേശ ഹൈവേയാണ് മറ്റൊരു പ്രധാന പദ്ധതി. കേരളത്തി ന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടുകൊണ്ടിരിക്കു കയാണ്. പശ്ചാത്തല വികസന മേഖലയില്‍ വലിയ മാറ്റമാണ് ഏഴര വര്‍ഷക്കാലത്തിലു ണ്ടായത്. കിഫ്ബി പദ്ധതിയിലൂടെ ഒട്ടേറെ പാലങ്ങള്‍, റോഡുകള്‍, കെട്ടിടങ്ങള്‍ എന്നിവ വന്നു. പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസുകള്‍ ജനകീയ റസ്റ്റ് ഹൗസുകാളക്കി മാറ്റിയ തിന്റെ ഭാഗമായി 2021 നവംബര്‍ മാസം ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു. രണ്ടേമുക്കാ ല്‍ വര്‍ഷം കൊണ്ട് ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ സര്‍ക്കാറിന് ലഭിച്ച അധിക തുക 13.5 കോടിയാണ്. റോഡുകളുടെ പരിപാലനത്തില്‍ സുതാര്യത ഉറപ്പുവരുത്തി. റണ്ണിങ് കോ ണ്‍ട്രാക്ട് സംവിധാനം കൊണ്ടുവന്നു. ഇത്തരത്തില്‍ സാധ്യമാകുന്ന എല്ലാ പ്രവര്‍ത്തനങ്ങ ളും പശ്ചാത്തല വികസന മേഖലയില്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേ ര്‍ത്തു.
പള്ളിക്കുറുപ്പ് ജങ്ഷനില്‍ നടന്ന പരിപാടിയില്‍ കെ. ശാന്തകുമാരി എം.എല്‍.എ അധ്യക്ഷയായി. കാരക്കുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പ്രേമലത, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമിത രാജഗോപാല്‍, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.